ഐ പി എല്‍: ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ വാര്‍ണര്‍ ക്ഷമ പറഞ്ഞു
ഇന്ത്യയിലെ എട്ടാമത് കുട്ടിക്രിക്കറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ വാര്‍ണര്‍ ക്ഷമ പറഞ്ഞു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വാര്‍ണര്‍ ക്ഷമ പറഞ്ഞത്. വാര്‍ണറിനു പകരം സണ്‍റൈസേഴ്‌സിനെ പ്രതിനിധീകരിച്ച് ശിഖര്‍ ധവാനാണ് ഉദ്ഘാടന ചടങ്ങിന് എത്തിയത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പുതിയ നായകനാണ് ഓസീസ് ഓപ്പണറായ ഡേവിഡ് വാര്‍ണര്‍. എന്നാല്‍ ഇന്നലെ കൊല്‍ക്കത്തയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ വാര്‍ണര്‍ പങ്കെടുത്തിരുന്നില്ല. ഉദ്ഘാടന ചടങ്ങില്‍ വിട്ടുനിന്ന ഏക ടീം നായകനായിരുന്നു വാര്‍ണര്‍. എല്ലാ ടീമിന്റെയും നായകന്മാര്‍ ബാറ്റില്‍ ഒപ്പിടുന്ന പതിവ് ഉദ്ഘാടന ചടങ്ങിലുണ്ട്. എന്നാല്‍ വാര്‍ണറുടെ അഭാവത്തില്‍ സണ്‍റൈസേഴ്‌സിനു വേണ്ടി ശിഖര്‍ ധവാനാണ് ബാറ്റില്‍ ഒപ്പിട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha