മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ റിച്ചി ബെനൊ അന്തരിച്ചു, സിഡ്‌നിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം
ക്രിക്കറ്റിന്റെ ശബ്ദം എന്ന് അറിയപ്പെട്ടിരുന്ന മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റനും കമന്റേറ്ററുമായ റിച്ചി ബെനൊ അന്തരിച്ചു. എണ്‍പത്തി നാല് വയസായിരുന്നു. സ്‌കിന്‍ കാന്‍സറിനെ തുടര്‍ന്ന് സിഡ്‌നിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ചാനല്‍ 9ല്‍ കമന്റേറ്ററായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.
63 ടെസ്റ്റ് മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ 2000 റണ്‍സും 200 വിക്കറ്റും തികച്ച ആദ്യതാരമാണ് ബെനൊ. വേള്‍ഡ് സിരീസ് മല്‍സങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ലോകത്തിലെ പ്രശസ്ത കമന്റേറ്റര്‍മാരില്‍ ഒരാളാണ്. കീഴില്‍ മൂന്ന് ആഷസ് പരമ്പരകള്‍ ഓസീസ് നേടിയിട്ടുണ്ട്. 1960 ല്‍ ബിബിസി റേഡിയോയിലൂടെയാണ് അദ്ദേഹം കമന്റേറ്റര്‍ രംഗത്ത് പ്രവേശിക്കുന്നത്.
പിന്നീട് 1964 ല്‍ ക്രിക്കറ്റില്‍ നിന്നു വിരമിച്ച ശേഷം ബിബിസി ടെലിവിഷന്‍ രംഗത്തു മുഴുവന്‍ സമയ ക്രിക്കറ്റ് കമന്റേറ്ററായി പ്രവര്‍ത്തിച്ചിരുന്നു. 2013 ഒക്ടോബറിലുണ്ടായ കാറപകടത്തിനു ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്ന അദ്ദേഹം. ഓസ്‌ട്രേലിയയ്ക്കിത് സങ്കടത്തിന്റെ ദിനമാണെന്ന് പ്രധാനമന്ത്രി ടോണി അബട്ട് ട്വീറ്റ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha