ഗാംഗുലി ഇന്ത്യയുടെ ക്രിക്കറ്റ് പരിശീലകനായേക്കും; ദാദ എന്നറിയപ്പെടുന്ന ഗാംഗൂലി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍
ഇനി പരിശീലകന്റെ വേഷത്തില്‍. ഗാംഗുലി ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ എത്തുന്നു എന്നതാണ് ക്രിക്കറ്റ് ലോകത്തെ പുതിയ വാര്‍ത്ത. ഡങ്കന്‍ ഫ്‌ലെച്ചറുടെ പിന്‍ഗാമിയായാണ് ഗാംഗുലിയെ കോച്ചായി വാഴിക്കാന്‍ നീക്കം നടക്കുന്നതെന്ന് ഒരു ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയെ പരിശീലിപ്പിക്കാനുള്ള തന്റെ ആഗ്രഹം ഗാംഗുലി ബി.സി.സി.ഐയുടെ പുതിയ തലവന്‍ ജഗ്!മോഹന്‍ ഡാല്‍മിയയുമായി അനൌദ്യോഗികമായി പങ്കുവെച്ചെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ക്രിക്കറ്റര്‍ എന്ന നിലയില്‍ ഗാംഗുലിയുടെ നേട്ടങ്ങളും തന്ത്രങ്ങളും ഈ ബംഗാള്‍ കടുവക്ക് അനുകൂലമാണെങ്കിലും ഔദ്യോഗികമായി ഇക്കാര്യം ബി.സി.സി.ഐയെ അറിയിക്കണമെന്നാണ് ഡാല്‍മിയ മറുപടി നല്‍കിയത്. ഇക്കാര്യത്തില്‍ ഇരുവരും അനൌപചാരിക ചര്‍ച്ച നടത്തിയെങ്കിലും ഡാല്‍മിയ ഗാംഗുലിക്ക് ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതേസമയം, ഇക്കാര്യത്തേക്കുറിച്ച് പ്രതികരിക്കാന്‍ ഡാല്‍മിയ തയാറായിട്ടില്ല. കുറച്ചു നാള്‍ കൂടി കാത്തിരിക്കൂവെന്നായിരുന്നു ഡാല്‍മിയയുടെ മറുപടി. എന്നാല്‍ ഐ.പി.എല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനും ഉപദേഷ്ടാവും മുന്‍ ഇന്ത്യന്‍ താരവുമായ രാഹുല്‍ ദ്രാവിഡിനെ കൂടി പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് ബി.സി.സി.ഐയിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. ടീം ഇന്ത്യക്ക് ഇന്ത്യക്കാരനായ കോച്ച് മതിയെന്ന അഭിപ്രായവും രൂപപ്പെട്ടുവരുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha