ചെന്നെ ആറുവിക്കറ്റിന് മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചു
ചെന്നൈയുടെ ബാറ്റിംഗ് കരുത്തിനു മുന്നില്‍ കരിഞ്ഞുവീണ മുംബൈ ഇന്ത്യന്‍സിനു തുടര്‍ച്ചയായ നാലാം പരാജയം. മുംബൈ ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം 20 പന്തുകള്‍ ബാക്കിനില്‍ക്കെ ചെന്നൈ മറികടന്നു. ആറു വിക്കറ്റിനാണു ചെന്നൈയുടെ വിജയം.
ആദ്യവിക്കറ്റില്‍ ബ്രണ്ടന്‍ മക്കല്ലവും ഡ്വെയ്ന്‍ സ്മിത്തും ബൗളര്‍മാരെ ഗ്രൗണ്ടിന്റെ തലങ്ങുംവിലങ്ങും പായിച്ചു. മക്കല്ലം 20 പന്തില്‍ 46 റണ്‍സെടുത്തപ്പോള്‍ സ്മിത്ത് 30 പന്തില്‍ 62 റണ്‍സെടുത്തു. സ്മിത്തിനെയും മക്കല്ലത്തെയും അടുത്തടുത്തു പുറത്താക്കി ഹര്‍ഭജന്‍ സിംഗ് ബ്രേക്ത്രൂ നല്‍കിയെങ്കിലും മുംബൈയ്ക്കു മുതലാക്കാനായില്ല. ഓപ്പണര്‍മാര്‍ പുറത്തായശേഷം സുരേഷ് റെയ്‌നയെത്തി ക്രീസില്‍ നിറഞ്ഞാടി. റെയ്‌ന പുറത്താകാതെ 43 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ധോണിയും ഡുപ്ലെസിസും പെട്ടെന്നു പുറത്തായതു ചെന്നൈ ക്യാമ്പില്‍ നേരിയ ആശങ്കയുണ്ടാക്കി. എന്നാല്‍ കരീബിയന്‍ കരുത്തുമായി ക്രീസിലെത്തിയ ഡ്വെയ്ന്‍ ബ്രാവോ അഞ്ചു പന്തില്‍ നിന്നു 13 റണ്‍സെടുത്തു മുംബൈ വധം പൂര്‍ത്തിയാക്കി. മുംബൈയ്ക്കുവേണ്ടിി ഹര്‍ഭജന്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പൊള്ളാര്‍ഡും മലിംഗയും ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ ചെന്നൈ പേസ് ബൗളര്‍മാര്‍ക്കുമുന്നില്‍ ആദ്യം പതറിയ മുംബൈ രോഹിത് ശര്‍മയുടെയും കിറോണ്‍ പൊള്ളാര്‍ഡിന്റെയും മികവിലാണു മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ ഇരട്ട അക്കം കാണാതെ പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ രോഹിതും (50) പൊള്ളാര്‍ഡും രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. രോഹിത് കരുതിക്കളിച്ചപ്പോള്‍ പൊള്ളാര്‍ഡ് ചെന്നൈ ബൗളര്‍മാരെ കടന്നാക്രമിച്ചു. രോഹിത് പുറത്തായ ശേഷം ക്രീസിലെത്തിയ അമ്പാട്ടി റായിഡുവും (29) ചെന്നൈ ബൗളര്‍മാരെ നിര്‍ദാക്ഷിണ്യം തല്ലി. ഇതോടെയാണു മുംബൈ പൊരുതാവുന്ന സ്‌കോര്‍ നേടിയത്. ചെന്നൈയ്ക്കുവേണ്ടി ആശിഷ് നെഹ്‌റ മൂന്നു വിക്കറ്റ് വീഴ്ത്തി. ഡ്വെയ്ന്‍ ബ്രാവോ രണ്ടു വിക്കറ്റ് വീഴ്ത്തി. ഈശ്വര്‍ പാണ്ഡേയും മോഹിത് ശര്‍മയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha