16 കോടി മുടക്കാന്‍ ആരോടും പറഞ്ഞിട്ടില്ലെന്ന് യുവരാജ് സിങ്, ഐപിഎല്ലില്‍ കളിക്കുക എന്നതാണ് പ്രധാന ലക്ഷ്യം
തനിക്ക് 16 കോടി പ്രതിഫലം വേണമെന്ന് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരം യുവരാജ് സിംഗ് പറഞ്ഞു. മങ്ങിയ ഫോമിനിടെ വമ്പന്‍ പ്രതിഫലം ലഭിച്ചത് വീണ്ടും ചര്‍ച്ചയായതോടെയാണ് യുവരാജിന്റെ ഇത്തരത്തിലൊരു മറുപടി. ഐപിഎല്ലിലെ ഏറ്റവും വിലകൂടിയ താരമാണ് യുവരാജ് സിംഗ്. ഐപിഎല്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് യുവരാജിനെ ഡല്‍ഹി ടീമിലെടുത്തത്.
ആദ്യ രണ്ടു മല്‍സരങ്ങളിലും സമ്പൂര്‍ണ പരാജയമായിരുന്ന യുവരാജ് കഴിഞ്ഞ മല്‍സരത്തിലാണ് പഞ്ചാബിനെതിരെ മികച്ച പ്രകടനം കാഴ്ചവച്ച് ആരാധകരെ ആവേശത്തിലാക്കിയത്. യുവരാജിനെ പോലുള്ള ഒരു താരത്തിന് ഇത്രയും വലിയ തുക ചിലവിട്ടത് എന്തിനാണ് എന്നാണ് മാനേജ്‌മെന്റില്‍ ചിലര്‍ ചോദിക്കുന്നത്. വിലകൂടിയ താരം എന്ന വിശേഷണം ബാറ്റിങ്ങില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു യുവി. എന്നാല്‍ യുവിയുടെ മറുപടി ഇതായിരുന്നു, എനിക്ക് വേണ്ടി 16 കോടി രൂപ മുടക്കാന്‍ ആരോടും പറഞ്ഞിട്ടില്ല.
ഐപിഎല്‍ എട്ടാം സീസണ്‍ ലേലം എല്ലാ താരങ്ങളെയും പോലെ തന്നെയാണ് താനും നോക്കികണ്ടിരുന്നത്. ഇത്രയും വലിയ തുക മുടക്കി ടീമിലെടുക്കാന്‍ താന്‍ ഒരിക്കലും ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഇനി എത്ര പണം മുടക്കി ടീമിലെടുത്താലും ഐപിഎല്ലില്‍ കളിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്നും യുവരാജ് പറഞ്ഞു. യുവരാജിന്റെ അര്‍ധ സെഞ്ചുറി മികവിലായിരുന്നു കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരേയുള്ള ഡല്‍ഹിയുടെ വിജയം. കഴിഞ്ഞ സീസണിലും ഈ സീസണിലുമായി 11 മത്സരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട ശേഷമാണ് ഡല്‍ഹി ഒരു വിജയം നേടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha