അമ്പയറിന്റെ താക്കീതില്‍ പ്രതിഷേധിച്ച് പൊള്ളാര്‍ഡ് ഗ്രൗണ്ടിലെത്തിയത് വായില്‍ സെലോടേപ്പ് ഒട്ടിച്ച്
വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ എവിടെയും വ്യത്യസ്ത പുലര്‍ത്തുന്നവരാണ്. മുംബൈ ഇന്ത്യന്‍സിന്റെ വെസ്റ്റ് ഇന്‍ഡീസ് താരം കെയ്‌റോണ്‍ പൊള്ളാര്‍ഡാണ് പ്രതിഷേധത്തിന് പുത്തന്‍ രീതി ഗ്രൗണ്ടില്‍ അവതരിപ്പിച്ചത്. മത്സരത്തിനിടെ അമ്പയര്‍ താക്കീത് ചെയ്തതില്‍ പ്രതിഷേധിച്ചാണ് പൊള്ളാര്‍ഡ് വായില്‍ സെല്ലോ ടേപ്പ് ഒട്ടിച്ചത്.
കഴിഞ്ഞ ദിവസം ഐപിഎലില്‍ നടന്ന മുംബൈ ഇന്ത്യന്‍സ്‌റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു മത്സരത്തിനിടെ ഇത്തരത്തില്‍ ഒരു പ്രതിഷേധ പ്രകടനം ഏവരെയും പൊട്ടിച്ചിരിപ്പിച്ചു.
ക്രിസ് ഗെയില്‍ ക്രീസില്‍ നിന്നപ്പോഴാണ് പൊള്ളാര്‍ഡ് ഗെയിലിനെ വാക്കുകള്‍ കൊണ്ട് പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത്. ഇരുവരും തമ്മില്‍ ചെറിയ വാഗ്വാദവും ഉണ്ടായി. ഇതിനെ തുടര്‍ന്നാണ് അമ്പയര്‍ റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്ത് പൊള്ളാര്‍ഡിന് താക്കീത് നല്‍കിയത്. ഇതില്‍ കുപിതനായ പൊള്ളാര്‍ഡ് വായില്‍ സെല്ലോ ടേപ്പ് ഒട്ടിച്ച് പ്രതിഷേധിക്കുകയായിരുന്നു.
എന്നാല്‍, പൊള്ളാര്‍ഡിന്റെ കൗതുകകരമായ പ്രതിഷേധം ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ കാണികള്‍ക്കും താരങ്ങള്‍ക്കും രസകരമായ അനുഭവമായി തീര്‍ന്നു. മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകരായ റിക്കി പോണ്ടിങ്, ജോണ്ടി റോഡ്‌സ്, റോബിന്‍ സിങ് തുടങ്ങിയവര്‍ പൊള്ളര്‍ഡിന്റെ പ്രതിഷേധത്തില്‍ പൊട്ടിച്ചിരിക്കുകയായിരുന്നു.
ക്രിസ് ഗെയിലിനെ വാക്കുകള്‍ കൊണ്ട് പ്രകോപിപ്പിക്കാന്‍ പൊള്ളാര്‍ഡ് ശ്രമിച്ചിരുന്നു. ഇത് അമ്പയര്‍ തടഞ്ഞു. ഇതെത്തുടര്‍ന്നാണ് പൊള്ളാര്‍ഡ് പ്രതിഷേധിച്ചത്.
നേരത്തെ പൊള്ളാര്‍ഡിന്റെ പ്രവൃത്തിയെ ന്യായീകരിച്ച് ഹര്‍ഭജന്‍ സിംഗും രംഗത്തെത്തിയിരുന്നു. \'ഇതില്‍ തെറ്റായി ഒന്നുമില്ല. പൊള്ളാര്‍ഡിനോട് മിണ്ടാതിരിക്കാനാണ് അംപയര്‍ പറഞ്ഞത്. അത് അനുസരിച്ച് പൊള്ളാര്‍ഡ് വായ മൂടി വച്ചു. വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ക്ക് പരസ്പരം ഇടപെടുന്നതില്‍ അവരുടേതായ രീതിയുണ്ട്. ഐ പി എല്‍ അത് നന്നായി ആസ്വദിക്കുന്നുണ്ട്\' ഭാജി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha