ക്യാച്ചെടുക്കുന്നതിനിടെ ഗ്രൗണ്ടില്‍ കൂട്ടിയിടിച്ചുവീണ ബംഗാള്‍ യുവ ക്രിക്കറ്റ് താരം മരിച്ചു
ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഗ്രൗണ്ടില്‍ സഹതാരവുമായി കൂട്ടിയിടിച്ചുവീണ ബംഗാള്‍ യുവ ക്രിക്കറ്റ് താരം മരിച്ചു. പശ്ചിമ ബംഗാള്‍ മുന്‍ അണ്ടര്‍19 ക്യാപ്റ്റനായ അങ്കിത് കേസരിക്കാണ്(20) ദാരുണാന്ത്യം സംഭവിച്ചത്. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ഗുരുതരമായി പരിക്കേറ്റ അങ്കിത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകീട്ട് ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും രാത്രി ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേയ്ക്ക് മാറ്റി. എന്നാല്‍ അങ്കിത് മരണത്തിന് കീഴടങ്ങി.
കൊല്‍ക്കത്തയിലെ ജാദവ്പുര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ് ഗ്രൗണ്ടില്‍ ഈസ്റ്റ് ബംഗാളും ഭവാനിപൂര്‍ ക്ലബും തമ്മിലുള്ള സംസ്ഥാന നോക്കൗട്ട് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിനിടെയായിരുന്നു അപകടം. ടീമിലെ ആദ്യ ഇലവനില്‍ ഇല്ലാതിരുന്ന അങ്കിത് റെയില്‍വെയുടെ താരമായ അര്‍നബ് നന്ദിയുടെ പകരക്കാരനായി ഡീപ്പ് കവറില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു. നാല്‍പത്തിനാലാം ഓവറില്‍ ഒരു ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ബൗളറായ സൗരവ് മണ്ടലുമായി കൂട്ടിയിടിച്ച് വീഴുകയായിരുന്നു അങ്കിത്. സൗരവിന്റെ കാല്‍മുട്ട് അങ്കിതിന്റെ പിന്‍കഴുത്തിലും തലയിലും ഇടിക്കുകയായിരുന്നുവെന്ന് സഹകളിക്കാര്‍ പറഞ്ഞു.. കൂട്ടിയിടിച്ച് ഉടനെ രക്തം ഛര്‍ദിച്ച് ബോധംകെട്ടു വീണ അങ്കിതിനെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്തൊന്‍പതു വയസിന് താഴെയുള്ളവര്‍ക്കുവേണ്ടിയുള്ള കുച്ച് ബിഹാര്‍ ട്രോഫിയില്‍ പശ്ചിമബംഗാള്‍ ടീമിനെ നയിച്ച അങ്കിത് കേസരി 2014 ലെ അണ്ടര്‍19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ 30 അംഗം സാധ്യതാ പട്ടികയിലും ഇടം നേടിയിരുന്നു. സി.കെ.നായിഡു ടൂര്‍ണമെന്റില്‍ ബംഗാളിന്റെ അണ്ടര്‍23 ടീമിനുവേണ്ടിയും കളിച്ചിട്ടുണ്ട് ഈ ബാറ്റ്‌സ്മാന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha