എല്ലാം ഒത്തുകളിയോ? ഐപിഎല്‍ ക്രിക്കറ്റ് ഒത്തുകളി കേസില്‍ ശ്രീശാന്തിനെതിരെ തെളിവില്ലെന്ന് കോടതി
ഐപിഎല്‍ ക്രിക്കറ്റ് ഒത്തുകളി കേസില്‍ അറസ്റ്റിലായവര്‍ ഒത്തുകളി നടത്തിയതിനു പ്രഥമദൃഷ്ട്യാ തെളിവില്ലെന്നു ഡല്‍ഹി പട്യാല ഹൗസ് കോടതി അഡീഷനല്‍ സെഷന്‍സ് ജഡ്ജി നീനാ ബന്‍സല്‍ കൃഷ്ണ ചൂണ്ടിക്കാട്ടി. എസ്. ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ ഒത്തുകളി നടത്തിയെന്ന ഡല്‍ഹി പൊലീസ് നിലപാടിനു കനത്ത തിരിച്ചടിയാണു കോടതിയുടെ നിരീക്ഷണം.
അറസ്റ്റിലായവര്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങളാണ് ഒത്തുകളിക്കുള്ള തെളിവായി പൊലീസ് ഹാജരാക്കിയത്. എന്നാല്‍, ഒത്തുകളി നടന്നതിന്റെ സൂചനകളൊന്നും സംഭാഷണത്തിലില്ലെന്നു കോടതി നിരീക്ഷിച്ചു. വാതുവയ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാത്രമേ സംഭാഷണത്തിലുള്ളൂ. വാതുവയ്പ് കുറ്റകൃത്യമാണോ എന്നു സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജീവ് മോഹനോടു കോടതി ആരാഞ്ഞു. വാതുവയ്പ് കുറ്റകൃത്യമല്ലെങ്കിലും നിയമവിരുദ്ധ പ്രവൃത്തിയാണെന്ന് അദ്ദേഹം മറുപടി നല്‍കി.
പ്രതിസ്ഥാനത്തുള്ളവര്‍ സംഘടിത ഗൂഢാലോചനയിലൂടെ പണം നേടിയെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. നിങ്ങള്‍ പറയുന്നതു 100 ശതമാനം ശരിയായിരിക്കാം. പക്ഷേ, തെളിവുകളെവിടെ? എന്നായിരുന്നു ഇതിനുള്ള കോടതിയുടെ മറുപടി. കുറ്റം ചുമത്തുന്നതു സംബന്ധിച്ചുള്ള പ്രോസിക്യൂഷന്‍ വാദം ഇന്നലെ പൂര്‍ത്തിയായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha