ഐപിഎല്‍മത്സരം: മുംബൈക്ക് അഞ്ചാം തോല്‍വി
ഐപിഎല്‍ എട്ടാം സീസണിലെ ആറ് മത്സരങ്ങളില്‍ മുംബൈക്ക് അഞ്ചാം തോല്‍വി. ഇന്ന് ഡല്‍ഹിയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ മുംബൈ 37 റണ്‍സിന് തോറ്റു. സീസണിലെ ആദ്യ നാല് മത്സരങ്ങളിലും തോറ്റ മുംബൈ കഴിഞ്ഞ മത്സരത്തില്‍ ബാംഗ്ലൂരിനെ തോല്‍പിച്ചിരുന്നു.
ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ടോസ് നേടിയ മുംബൈ ഡല്‍ഹിയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. നല്ല തുടക്കം ലഭിച്ചിട്ടും വലിയ സ്‌കോറിന്റെ സമ്മര്‍ദ്ദത്തില്‍ കൂറ്റനടികള്‍ക്ക് ശ്രമിച്ച് ബാറ്റ്‌സ്മാന്‍മാര്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതാണ് മുംബൈക്ക് വിനയായത്. പാര്‍ഥിവ് പട്ടേല്‍ (19 പന്തില്‍ 28), രോഹിത് ശര്‍മ (24 പന്തില്‍ 30), അമ്പാട്ടി റായുഡു (22 പന്തില്‍ 30) എന്നിവരാണ് മുംബൈക്കായി കാര്യമായ സംഭാവനകള്‍ നല്‍കിയത്.
നാലോവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ഇമ്രാന്‍ താഹിറാണ് ഡല്‍ഹിയുടെ ബൗളിങ് ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്. ആഞ്ചലോ മാത്യൂസും അമിത് മിശ്രയും രണ്ട് വിക്കറ്റ് വീതമെടുത്തപ്പോള്‍ കോള്‍ട്ടര്‍ നൈലും മുത്തുസ്വാമിയും ഓരോ വിക്കറ്റ് വീതം പങ്കിട്ടു. നേരത്തേ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്ക് ഓപ്പണര്‍ ശ്രേയസ് അയ്യരുടെയും (56 പന്തില്‍ 83) ക്യാപ്റ്റന്‍ ജീന്‍ പോള്‍ ഡുമിനിയുടെയും (50 പന്തില്‍ 78) അര്‍ധസെഞ്ച്വറികളാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha