മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന് ഇന്ന് 42 വയസ് തികയും
രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചിട്ട് 16 മാസമായെങ്കിലും രാജ്യത്തെ ഏറ്റവും പ്രമുഖനായ കായിക താരമാണു സച്ചിന്‍. 2013 ലെ ഇന്ത്യവെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരയോടെയാണു സച്ചിന്‍ കളിക്കളം വിട്ടത്.
വിരമിച്ചതിനു പിന്നാലെ പുറത്തിറക്കിയ ആത്മകഥ \'പ്ലേയിങ് ഇറ്റ് മൈ വേ\' ചൂടപ്പം പോലെയാണു വിറ്റഴിഞ്ഞത്. രാജ്യത്തെ വിവിധ ഭാഷകളില്‍ സച്ചിന്റെ ആത്മകഥ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സഹ ഉടമയായി സച്ചിന്‍ ക്രിക്കറ്റിനു പുറത്തും മേച്ചില്‍പ്പുറം കണ്ടെത്തി.
ജന്മനാടായ മുംബൈയില്‍ തന്നെയാണ് സച്ചിന്‍ ജന്മദിനം ആഘോഷിക്കുക. സച്ചിന്റെ പ്രിയ ഗ്രൗണ്ടായ വാങ്കഡെ സ്‌റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സും സണ്‍ റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ ശനിയാഴ്ച നടക്കുന്ന മത്സരം കാണാനും സച്ചിനുണ്ടാകും.
റിലയന്‍സ് ഫൗണ്ടേഷന്റെ എല്ലാവര്‍ക്കും വിദ്യാഭ്യാസം പദ്ധതിയുടെ ഭാഗമായി സച്ചിനൊപ്പം 28,000 വിദ്യാര്‍ഥികള്‍ മത്സരം കാണാനുണ്ടാകും. ജന്മദിനത്തിന്റെ തലേദിവസം സച്ചിന്‍ രാജ്യസഭയില്‍ എത്തിയിരുന്നു. രാജ്യസഭാ എം.പിയാണെങ്കിലും അപൂര്‍വമായാണ് അദ്ദേഹം സഭയിലെത്തിയത്. 12 മണിക്കാണ് സച്ചിന്‍ സഭയിലെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha