ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സിന് അനായാസ ജയം
പരാജയപരമ്പര തുടരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂരിന് ഐപിഎലില്‍ രണ്ടാംജയം. ഒന്നാംസ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സിനെ ഒമ്പതുവിക്കറ്റിനാണവര്‍ കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍: രാജസ്ഥാന്‍ ഒമ്പതിനു 130, ബാംഗളൂര്‍ 16.1 ഓവറില്‍ ഒന്നിന് 134.
ആദ്യം പന്തുകൊണ്ട് മിച്ചല്‍ സ്റ്റാര്‍ക്ക് തുടക്കമിട്ടു. വിരാട് കോഹ്‌ലിയും (46 പന്തില്‍ 62) എ.ബി ഡിവില്യേഴ്‌സും (34 പന്തില്‍ 47) ബാറ്റ് കൊണ്ട്് ജയം പൂര്‍ത്തിയാക്കി. രാജസ്ഥാന് കാര്യമായ അവസരങ്ങളൊന്നും നല്കാതെയായിരുന്നു ബാംഗളൂര്‍ ജയം. ക്രിസ് ഗെയ്‌ലിന്റെ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയായിരുന്നു കോഹ്‌ലിയുടെയും സംഘത്തിന്റെയും ജയം. സ്റ്റാര്‍ക്കാണ് കളിയിലെ താരം.
പതിവുകളെല്ലാം പിഴച്ചായിരുന്നു രാജസ്ഥാന്റെ തുടക്കം. ഫോമിലുള്ള അജിങ്ക്യ രഹാനെയെ തുടക്കത്തിലെ നഷ്ടമായി. 12 പന്തില്‍ 18 റണ്‍സായിരുന്നു ലീഗിലെ ടോപ് സ്‌കോററുടെ സമ്പാദ്യം. നന്നായി തുടങ്ങിയ ഷെയ്ന്‍ വാട്‌സണും ആയുസ് കുറവായിരുന്നു. 26 റണ്‍സെടുത്ത വാട്‌സന്റെ വിക്കറ്റ് യുഷേന്ദ്ര ചഹാലിനായിരുന്നു. കരുണ്‍ നായരും (16) സഞ്ജു വി. സാംസണും (7 പന്തില്‍ നാലു റണ്‍സ്) വീണ്ടും പരാജയമായി. അതോടെ അഞ്ചിന് 89 എന്ന നിലയിലായി രാജാക്കന്മാര്‍.
സ്റ്റീവ് സ്മിത്ത് അവസാന ഓവറുകളില്‍ സ്റ്റുവര്‍ട്ട് ബിന്നിക്കൊപ്പം നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് മാന്യമായ സ്‌കോറിലെത്തിച്ചത്. ലോകകപ്പിലെ തകര്‍പ്പന്‍ ഫോം തുടരുന്ന മിച്ചല്‍ സ്റ്റാര്‍ക്കാണ് ബാംഗളൂര്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. 22 റണ്‍സ് വഴങ്ങി നാലുവിക്കറ്റാണ് സ്റ്റാര്‍ക്ക് വീഴ്ത്തിയത്. ഹര്‍ഷല്‍ പട്ടേലും ചഹാലും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha