ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴുവിക്കറ്റ് ജയം
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴുവിക്കറ്റ് ജയം. ചെന്നൈ മുന്നോട്ടുവച്ച 166 റണ്‍ വിജയലക്ഷ്യം റോബിന്‍ ഉത്തപ്പയുടെയും ആ്രെന്ദ റസലിന്റെയും ബാറ്റിങ് മികവില്‍ ഒരുപന്ത് ബാക്കിനില്‍ക്കെ കൊല്‍ക്കത്ത മറികടന്നു. ഉത്തപ്പ 58 പന്തില്‍ 80 റണ്ണും (ഒരു സിക്‌സ്, ഏഴൂഫോര്‍ ), റസല്‍ 32 പന്തില്‍ 59 റണ്ണും (നാലു സിക്‌സ്, അഞ്ചുഫോര്‍) നേടി. 9.1 ഓവറില്‍ 57 റണ്ണിന് മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട നൈറ്റ് റൈഡേഴ്‌സിനെ ഇരുവരുടെയും അപരാജിത കൂട്ടുകെട്ട് വിജയതീരത്തെത്തിച്ചു.
ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ (19), മനീഷ് പാണ്ഡെ (മൂന്ന്), സൂര്യകുമാര്‍ യാദവ് (രണ്ട്) എന്നിവരുടെ വിക്കറ്റുകളാണ് കൊല്‍ക്കത്തയ്ക്കു നഷ്ടമായത്. ജയത്തോടെ എട്ടുകളികളില്‍നിന്ന് ഒന്‍പതു പോയിന്റുമായി കൊല്‍ക്കത്ത മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ കിങ്‌സ് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്ണെടുത്തു. ഓപ്പണര്‍ ഡ്വെയ്ന്‍ സ്മിത്ത് ഇന്നിങ്‌സിലെ ആദ്യ പന്തില്‍ പുറത്തായെങ്കിലും ബ്രണ്ടന്‍ മക്കല്ലം (12 പന്തില്‍ മൂന്ന് സിക്‌സറും മൂന്ന് ഫോറുമടക്കം 32), ഡ്വെയ്ന്‍ ബ്രാവോ (32 പന്തില്‍ 30), രവീന്ദ്ര ജഡേജ (24), പവന്‍ നേഗി (13 പന്തില്‍ ഒരു സിക്‌സറും നാല് ഫോറുമടക്കം 27) എന്നിവരുടെ ബാറ്റിങ് മികവില്‍ സൂപ്പര്‍ കിങ്‌സ് തിരിച്ചു കയറി. സുരേഷ് റെയ്‌ന (എട്ട്), നായകന്‍ എം.എസ്. ധോണി (ഒന്ന്), മോഹിത് ശര്‍മ (0) എന്നിവര്‍ രണ്ടക്കം കാണാതെ മടങ്ങി. വെറ്ററന്‍ ഇടംകൈയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗിന്റെ നാല് വിക്കറ്റ് നേട്ടം സൂപ്പര്‍ കിങ്‌സിനെ വിറപ്പിച്ചിരുന്നു.ആന്ദ്രെ റസല്‍ രണ്ട് വിക്കറ്റും പാറ്റ് കുമ്മിന്‍സ്, ഉമേഷ് യാദവ്, പീയുഷ് ചൗള എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha