ഹൈദരാബാദിനെതിരെ കൊല്‍ക്കത്തയ്ക്ക് 35 റണ്‍സിന്റെ തകര്‍പ്പന്‍ ജയം
സണ്‍റൈസസ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്തയ്ക്ക് 35 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഹൈദരാബാദിന് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് നേടാനെ സാധിച്ചുള്ളു. ഈ ജയത്തോടെ ബാംഗ്ലൂരിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി കൊല്‍ക്കത്ത മൂന്നാമതെത്തി. ഹൈദരാബാദ് ആറാം സ്ഥാനത്തും.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്കായി ഓപ്പണര്‍മാരായ ഗൗതം ഗംഭീറും റോബിന്‍ ഉത്തപ്പയും മികച്ച തുടക്കമാണ് നല്‍കിയത്. ഏഴാം ഓവറിലാണ് കൊല്‍ക്കത്തയുടെ ആദ്യ വിക്കറ്റ് നഷ്ടമായത്. 31 റണ്‍സെടുത്ത ഗംഭീര്‍ പുറത്താകുമ്പോള്‍ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത് 57 റണ്‍സ്. അധികം വൈകാതെ 30 റണ്‍സോടെ റോബിന്‍ ഉത്തപ്പയും പുറത്തായി. ഓപ്പണര്‍മാര്‍ ഇരുവരും മടങ്ങിയതോടെ സ്‌കോറിങ്ങിന്റെ വേഗത കുറഞ്ഞു. പിന്നീട്, മനീഷ് പാണ്ഡെ(33)യും 19 പന്തില്‍ 30 റണ്‍സെടുത്ത യൂസഫ് പത്താനും ചേര്‍ന്നാണ് 167 എന്ന മാന്യമായ സ്‌കോറിലേക്ക് കൊല്‍ക്കത്തയെ എത്തിച്ചത്. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാറും കരണ്‍ ശര്‍മയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിനെ ആദ്യ ഓവറില്‍ തന്നെ ഉമേഷ് യാദവ് ഞെട്ടിച്ചു. മൂന്നാം പന്തില്‍തന്നെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍ ക്ലീന്‍ ബൗള്‍ഡ്. അതേ ഓവറിലെ അവസാന പന്തില്‍ നമാന്‍ ഓജയെയും പുറത്താക്കിയ ഉമേഷ് യാദവ് ഹൈദരാബാദിനെ സമ്മര്‍ദ്ദത്തിലാക്കി. സ്‌കോര്‍ ആറിന് രണ്ട്. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണു. രണ്ടു താരങ്ങളെ റണ്‍ ഔട്ട് ആക്കിയും ഒരാളെ സ്റ്റംപ് ചെയ്തും കൊല്‍ക്കത്ത താരങ്ങള്‍ കരുത്ത് കാട്ടി. ഹൈദരാബാദിനായി ഹെന്റിക്വസ് 41 റണ്‍സും കരണ്‍ ശര്‍മ 32 റണ്‍സും നേടി. കൊല്‍ക്കത്തയ്ക്കായി ഉമേഷ് യാദവും ഹോഗും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha