കൊല്‍ക്കത്തയ്ക്ക് 13 റണ്‍സ് ജയം; പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്
ഐപിഎല്‍ ക്രിക്കറ്റ് മല്‍സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 13 റണ്‍സ് ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയുടെ ഇന്നിങ്ങ്‌സ് ആറിന് 158 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഈ വിജയത്തോടെ ബാംഗ്ലൂരിനെ മറികടന്ന കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.
.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. 42 റണ്‍സെടുത്ത യൂസഫ് പത്താന്റെ മികവിലാണ് കൊല്‍ക്കത്ത മികച്ച സ്‌കോര്‍ കണ്ടെത്തിയത്. റോബിന്‍ ഉത്തപ്പയും (32) പീയൂഷ് ചൗളയും (22) മനീഷ് പാണ്ഡെയും (22) കൊല്‍ക്കത്തയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അവസാന ഓവറുകളില്‍ ദക്ഷിണാഫ്രിക്കന്‍ താരം ജോഹാന്‍ ബോത്തയുടെ (17) വെടിക്കെട്ടും സ്‌കോര്‍ ഉയര്‍ത്തി. ഡല്‍ഹിക്കായി ഇമ്രാന്‍ താഹിര്‍ രണ്ടു വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിനെത്തിയ ഡല്‍ഹിയുടേത് പതിഞ്ഞ തുടക്കമായിരുന്നു. പവര്‍പ്ലേയില്‍ അവര്‍ക്കാകെ കൂട്ടിച്ചേര്‍ക്കാനായത് 36 റണ്‍സ് മാത്രമായിരുന്നു. 14.2 ഓവറില്‍ സ്‌കോര്‍ 100 കടക്കുമ്പോള്‍ വിലപ്പെട്ട നാലു വിക്കറ്റുകള്‍ ഡല്‍ഹിക്ക് നഷ്ടമായിരുന്നു. മനോജ് തിവാരി(25), ഡുമിനി (25), കേദാര്‍ യാദവ്(10), യുവരാജ് സിങ് (0) എന്നിവര്‍ പെട്ടെന്ന് മടങ്ങിയത് തിരിച്ചടിയായി. ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോഴും അങ്ങേയറ്റത്ത് നിലയുറപ്പിച്ചു കളിച്ച ഓപ്പണര്‍ ശ്രേയസ് അയ്യരുടെ (40) ഒറ്റയാന്‍ പോരാട്ടത്തിനും ഡല്‍ഹിയെ വിജയത്തിലെത്തിക്കാനായില്ല. കൊല്‍ക്കത്തയ്ക്ക് വേണ്ടി പീയുഷ് ചൗള നാലു വിക്കറ്റ് വീഴ്ത്തി
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha