ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ആറു വിക്കറ്റ് ജയം
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 159 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് 19.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. അവാസന ഓവറുകളില്‍ അമ്പാട്ടി റയാഡു (19 പന്തില്‍ 34 റണ്‍സ്) വും പാണ്ഡെ (8 പന്തില്‍ 21 റണ്‍സ്) യും നടത്തിയ ബാറ്റിങ് കരുത്തിലാണ് മുംബൈയ്ക്ക് വിജയം നേടാനായത്. 18ാം ഓവറില്‍ പാണഡെ അടിച്ച മൂന്നു സിക്‌സറുകള്‍ മുംബെയുടെ വിജയത്തിന്റെ നെടുംതൂണായി.
മുംബൈയുടെ തുടക്കം മികച്ചതായിരുന്നു. ഓപ്പണര്‍മാരായി ഇറങ്ങിയ സൈമണ്‍സും പാര്‍ത്ഥിപ് പട്ടേലും മുംബൈയ്ക്ക് മികച്ച അടിത്തറ നല്‍കി. സൈമണ്‍സ് 38 ഉം പട്ടേല്‍ 45 ഉം റണ്‍സെടുത്തു. 10ാം ഓവറില്‍ പട്ടേലിന്റെ വിക്കറ്റാണ് മുംബൈയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ അതേ ഓവറില്‍ സൈമണ്‍സും പുറത്തായി. അടുത്ത ഓവറില്‍ പൊല്ലാര്‍ഡും (ഒരു റണ്‍സ്) ഔട്ട്. അപ്പോഴേക്കും ബോളുകളുടെ എണ്ണവും കുറഞ്ഞു. 17ാം ഓവറില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (18 റണ്‍സ്) പുറത്തായതോടെ മുംബൈയുടെ പരാജയം കാണികള്‍ മുന്നില്‍ കണ്ടു. എന്നാല്‍ മല്‍സരത്തിന്റെ പിരിമുറുക്കം ഒട്ടുമില്ലാതെ പാണ്ഡെയും അമ്പാട്ടി റയാഡുവും ഒത്തുചേര്‍ന്ന് നടത്തിയ ബാറ്റിങ് മികവില്‍ മുംബെയ്ക്ക് അനായാസ ജയം നേടാനായി.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍കിങ്‌സ് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തിരുന്നു. ക്യാപ്റ്റന്‍ ധോണി (39), പവന്‍ നെഗ്ഗി (36) എന്നിവരാണ് ചെന്നെ കിങ്‌സില്‍ തിളങ്ങിയത്. സ്മിത്ത് (27), മക്കല്ലം (23), റെയ്‌ന (10), ഡ്‌ലു പ്ലെസിസ് (17) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ സ്‌കോര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha