സ്ഥലം കൈയ്യേറിയെന്ന കുറ്റത്തിന് ധോണിക്ക് നോട്ടീസ്
ധോണിക്ക് സമയം അത്ര നന്നല്ലെന്നു തോന്നുന്നു. അടുത്തിടെ ബൈക്കില്‍ ഊരുചുറ്റിയപ്പോള്‍ പോലീസുകാര്‍ പിഴ ചുമത്തിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ അധികൃത കയ്യേറ്റ കേസ് എത്തിയിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിങ് ധോണി അനധികൃതമായി സ്ഥലം കൈയ്യേറിയെന്ന് പരാതി. റാഞ്ചി ഹര്‍മു ബൈപ്പാസ് റോഡിലെ കുടുംബ വീടിന് സമീപമുള്ള 4300 ചതുരശ്ര അടി ഭൂമി കൈയ്യേറിയതിന് ധോണിക് നോട്ടീസ് ലഭിച്ചു. ഛാര്‍ഖണ്ഡ് ഹൗസിങ് ബോര്‍ഡാണ് താരത്തിന് നോട്ടീസ് അയച്ചത്.
വീടിനു പിന്നിലെ പിന്‍വശത്തുള്ള ഭൂമിയാണ് ധോണി അനധികൃതമായി കൂട്ടിച്ചേര്‍ത്തത്. ഹൗസിങ് ബോര്‍ഡിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഭൂമി കയ്യേറ്റമെന്നാണ് പരാതി. സംസ്ഥാനസര്‍ക്കാര്‍ സൗജന്യമായി നല്‍കിയ എട്ട് സെന്റ് സ്ഥലത്താണ് ധോണിയുടെ വീട്. ഈ വീടിന്റെ പുറകിലുള്ള 4300 ചതുരശ്ര അടി ഭൂമിയാണ് കൂട്ടിച്ചേര്‍ത്തത്. ഭൂമി ഉപയോഗപ്രദമല്ലെന്നാണ് റെക്കോര്‍ഡുകളില്‍ ഉള്ളത്. എന്നാല്‍ ഭൂമി ഉപയോഗപ്രദമല്ലെന്ന വാദം ശരിയല്ലെന്നും ഇത് തങ്ങളുെട കീഴിലുള്ളതാണെന്നും കാട്ടി ഹൗസിങ് ബോര്‍ഡ് ധോണിക് നോട്ടീസ് അയക്കുകയായിരുന്നു.
സ്ഥലത്തിന് ലക്ഷങ്ങള്‍ വിലമതിക്കുന്നതാണ്. ഗതാഗത സൗകര്യം ഉള്ള സ്ഥലം ഒരിക്കലും ഉപയോഗശൂന്യമാകില്ലെന്നും ഹൗസിങ് ബോര്‍ഡ് പറഞ്ഞു. 12 വര്‍ഷം മുമ്പ് ബി ജെ പി സര്‍ക്കാരാണ് വീട് നിര്‍മിക്കാന്‍ ധോണിക് സ്ഥലം നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha