ടീം ഇന്ത്യയുടെ ഉപദേശകരാകാന്‍ ഒരുക്കമെന്ന് സച്ചിനും ഗാംഗുലിയും ലക്ഷ്മണും
ടീം ഇന്ത്യയുടെ ഉപദേശകരായി സേവനമനുഷ്ഠിക്കാന്‍ ഒരുക്കമാണെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കറും സൌരവ് ഗാംഗുലിയും വിവിഎസ് ലക്ഷ്മണും. ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡും ഉപദേശക സമിതിയിലുണ്ടാകുമെന്നാണ് നേരത്തെ സൂചനയുണ്ടായിരുന്നതെങ്കിലും ദ്രാവിഡിനെ കുറിച്ച് ബിസിസിഐ സെക്രട്ടറി പ്രതികരിച്ചിട്ടില്ല.
മൂവരുടെയും റോള്‍ എന്താകുമെന്ന് ബിസിസിഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യന്‍ ടീമിന്റെ ഹൈ പെര്‍ഫോമന്‍സ് മാനേജറായി ഗാംഗുലി എത്തുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരുമായി ഠാക്കൂര്‍ ഇന്ന് ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha