ഇത്ര ചെറുപ്പത്തില്‍ ടെസ്റ്റ് നായകനാകുമെന്നു കരുതിയില്ലെന്ന് കോഹ്ലി
താന്‍ ഇത്ര ചെറുപ്പത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകനാകുമെന്ന് സ്വപ്നത്തില്പ്പോലു കരുതിയില്ലെന്ന് വിരാട് കോഹ്ലി. 26 കാരനായ കോഹ്ലി ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ മഹേന്ദ്രസിംഗ് ധോണിയുടെ അപ്രതീക്ഷിത വിരമിക്കലിനെത്തുടര്‍ന്നാണ് ടെസ്റ്റ് നായകനായി സ്ഥാനമേറ്റത്. പരമ്പരയിലെ മൂന്നാം ടെസ്റ്റിനുശേഷമായിരുന്ന ധോണി ടെസ്റ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഒന്നാം ടെസ്റ്റില്‍ കോഹ്ലിയായിരുന്നു താത്കാലിക നായകസ്ഥാനം വഹിച്ചത്. അതിനുശേഷം നാലാം ടെസ്റ്റില്‍ സ്ഥിരം നായകനായി.
പരമ്പര 2-0ന് നഷ്ടപ്പെട്ടെങ്കിലും കോഹ്ലി ബാറ്റിംഗിലും ആക്രമണോത്സുമായ നേതൃത്വവും കൊണ്ട് മികച്ചുനിന്നു. സത്യമായി പറഞ്ഞാല്‍, ഇത്ര പെട്ടെന്ന് ഇന്ത്യ ടെസ്റ്റ് നായകനാകാനാകുമെന്ന് താന്‍ കരുതിയില്ല. എന്റെ സ്വപ്നം ഇന്ത്യന്‍ ടീമിനുവേണ്ടി കളിക്കുകയെന്നതായിരുന്നു -ഇന്ത്യന്‍ നായകന് പറഞ്ഞു. രവി ശാസ്ത്രി ബംഗ്ലാദേശ് പര്യടനത്തില്‍ ഡയറക്ടറായി വരുന്നത് ടീമിനു കൂടുതല്‍ ഉത്തേജനം നല്‍കുമെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha