ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് ഇന്ന്
ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരം ഇന്ന് തുടങ്ങും. അഞ്ച് ബൗളര്‍മാരെ ഇന്ത്യ ഉള്‍പ്പെടുത്തിയേക്കുമെന്ന് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി പറഞ്ഞു. സ്പിന്നര്‍ ആര്‍.അശ്വിനൊപ്പം
ഹര്‍ഭജന്‍ സിംഗോ ലെഗ് സ്പിന്നര്‍ കരണ്‍ ശര്‍മ്മയോ കളിച്ചേക്കും. ശിഖര്‍ ധവാനും ചേതേശ്വര്‍ പൂജാരയും ടീമിലെത്തുമെന്നാണ് സൂചന.
ടെസ്റ്റ് തോറ്റാല്‍ ഇന്ത്യ ഐസിസി റാങ്കിംഗില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ജയിച്ചാല്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനത്ത് തുടരാം. അതേസമയം പിച്ച് നിര്‍മ്മാണത്തില്‍ അതൃപ്തി ഉണ്ടെന്ന് ബംഗ്ലാദേശ് കോച്ച് ഹതുരസിംഗ പറഞ്ഞു. പിച്ചിലെ പുല്ലിന്റെ സാന്നിധ്യം ഏതുരീതിയിലാകും ബൗളര്‍മാര്‍ക്ക് സഹായകമാകുകയെന്ന് കണ്ടറിയണമെന്നും ഇത്തരമൊരു പിച്ച് താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും ഹതുരസിംഗെ പറഞ്ഞു. എന്തായാലും പിച്ച് പേസ് ബൗളര്‍മാരുടെ പറുദീസയാകില്ലെന്ന് ഹതുരസിംഗെ വ്യക്തമാക്കി. ഇന്ത്യന്‍ സമയം രാവിലെ ഒന്‍പതരയ്ക്കാണ് മത്സരം തുടങ്ങുന്നത്.
ബംഗ്ലാദേശിനെതിരെ ബംഗ്ലാദേശില്‍ കളിച്ച ഏഴു ടെസറ്റില്‍ ആറിലും ഇന്ത്യ ജയിച്ചപ്പോള്‍ ഒരെണ്ണം സമനിലയിലായി. വിരാട് കൊഹ്‌ലി പൂര്‍ണസമയ ടെസ്റ്റ് ക്യാപ്റ്റനായശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയാണിതെന്ന പ്രത്യേകതയുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha