ബാറ്റിങ് തിരഞ്ഞെടുത്ത് കോഹ്ലി അങ്കം കുറിച്ചു: ഹര്‍ഭജന്‍ ടീമില്‍
വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് കോഹ്ലി. മുഴുവന്‍ സമയ ടെസ്റ്റ് നായകനായശേഷമുള്ള കോഹ്ലിയുടെ ആദ്യ മാച്ചാണ് ബംഗ്ലാദേശിനെതിരെ. മഹേന്ദ്രസിങ് ധോനി വിരമിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ യുവനായകന്റെ ഫീല്‍ഡിലെ പ്രകടനം ക്രിക്കറ്റ് വിദഗ്ധരും ആരാധകരും ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇതിനുമുമ്പ് ജനവരിയില്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ കോലി ടീം ഇന്ത്യയെ നയിച്ചിട്ടുണ്ട്.
ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ്. ബാറ്റിങ്ങിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനമെന്നും ടോസ് നേടിയ ശേഷം കോലി പറഞ്ഞു. അഞ്ച് ബൗളര്‍മാരുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചെത്തിയ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് അവസാന ഇലവനില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഇന്ത്യയുടെ അഞ്ച് ബൗളര്‍മാരില്‍ രവി അശ്വിനും ഹര്‍ഭജന്‍ സിങും സ്പിന്നര്‍മാരായി ഇടംപിടിച്ചപ്പോള്‍ വരുണ്‍ ആരോണ്‍, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ എന്നിവരാണ് പേസ് ആക്രമണത്തിന് നിയോഗിക്കപ്പെട്ടിരിക്കുന്നത്. മുരളി വിജയ്, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍) എന്നിവരാണ് കോലിയെ കൂടാതെ ടീമിലെ മറ്റംഗങ്ങള്‍.
https://www.facebook.com/Malayalivartha