ഇന്ത്യയെ നയിക്കാന്‍ രവിശാസ്ത്രി തന്നെ
ടീമിനെ നയിക്കാന്‍ കോച്ച് ഇന്ത്യയില്‍ നിന്നു തന്നെ പോരാത്തതിന് മുന്‍ നായകന്‍ കൂടിയാകുമ്പോള്‍ മാധുര്യമേറും. ഇന്ത്യന്‍ ടീമിന്റെ ഇടക്കാല പരിശീലകനായി തെരഞ്ഞെടുത്ത രവി ശാസ്ത്രിയെ ആ കസേരയില്‍ ഉറപ്പിക്കുകയാണ് ബി.സി.സി.ഐ. ക്രിക്കറ്റ് ലോകത്തിലെ തന്നെ ഏറ്റവും വിലപിടിച്ച പരിശീലകന്‍ കൂടിയാകും രവി ശാസ്ത്രി. പ്രതിവര്‍ഷം ഏഴു കോടി രൂപയായിരിക്കും രവി ശാസ്ത്രിയുടെ തന്ത്രങ്ങള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കുന്ന പ്രതിഫലം. ടെസ്റ്റ് ടീം നായകനായ വിരാട് കൊഹ്!ലിക്കും ആഗ്രഹം ശാസ്ത്രി പരിശീലകസ്ഥാനത്തേക്ക് എത്തണമെന്ന് തന്നെയാണ്.
1983ല്‍ കപില്‍ ദേവിന്റെ നേതൃത്വത്തില്‍ വെസ്റ്റിന്‍ഡീസിനെ അട്ടിമറിച്ച് ഇന്ത്യ ലോര്‍ഡ്‌സില്‍ ആദ്യമായി ലോകകപ്പ് ഉയര്‍ത്തിയ സംഘത്തില്‍ ശാസ്ത്രിയുണ്ടായിരുന്നു.
രാഹുല്‍ ദ്രാവിഡും സൌരവ് ഗാംഗുലിയും അടക്കമുള്ളവരുടെ പേരുകള്‍ പരിശീലക സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടെങ്കിലും ഒടുവില്‍ രവി ശാസ്ത്രിയെ തന്നെ വിശ്വസിച്ച് ടീമിനെ ഏല്‍പ്പിക്കാനാണ് ബി.സി.സി.ഐയുടെ നീക്കമെന്നാണ് സൂചന. സച്ചിന്‍, ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരെ ബി.സി.സി.ഐയുടെയും ഇന്ത്യന്‍ ടീമിന്റെയും ഉപദേശകരായി കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. ആസ്‌ട്രേലിയന്‍ പര്യടനത്തിനും തുടര്‍ന്ന് ലോക കപ്പിനുമുള്ള ഇന്ത്യന്‍ ടീമിന്റെ ഡയറക്ടറായിരുന്നു ശാസ്ത്രി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha