മുസ്തഫിസുര്‍ റഹ്മാനെ ഇടിച്ചിട്ട ധോണിക്ക് പിഴ
ഇന്ത്യ-ബംഗ്ലാദേശ് ഒന്നാം ഏകദിനത്തില്‍ ബംഗ്ലാദേശ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാനെ ഇടിച്ചിട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് പിഴ ചുമത്തി. മാച്ച് ഫീസിന്റെ 75 ശതമാനമാണ് പിഴ ചുമത്തിയത്. മുസ്തഫിസുര്‍ മാച്ച് ഫീസിന്റെ 50 ശതമാനവും പിഴയൊടുക്കണം.
ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ ഇരുപത്തിയഞ്ചാം ഓവറിലായിരുന്നു സംഭവം. റണ്ണെടുക്കുന്നതിനിടെ ധോണി മുസ്തഫിസുറുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് ഓവര്‍ പൂര്‍ത്തിയാക്കാതെ മുസ്തഫിര്‍ പവലിയനിലേക്ക് മടങ്ങി.
നേരത്തേ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ ബാറ്റു ചെയ്യുന്നതിനിടയിലും തന്റെ ഫോളോ ത്രൂവില്‍ ബാറ്റ്‌സ്മാനു മുന്നിലേക്ക് മുസ്തഫിസുര്‍ വരികയുണ്ടായി. അപ്പോള്‍ രോഹിത് അകന്നുമാറിയതിനാല്‍ കൂട്ടിയിടി ഒഴിവാകുകയായിരുന്നു.
9.2 ഓവറില്‍ 50 റണ്‍സ് വഴങ്ങി അഞ്ച് ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴ്ത്തിയ മുസ്തഫിസുര്‍ റഹ്മാനായിരുന്നു കളിയിലെ കേമന്‍. മുസ്തഫിസുറിന്റെ ആദ്യ രാജ്യാന്തര മല്‍സരം കൂടിയായിരുന്നു ഇത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha