ഏകദിന നായക സ്ഥാനം രാജി വയ്ക്കാന്‍ തയ്യാറാണെന്ന് ധോണി
ടീം ഇന്ത്യയുടെ ഏകദിന നായക സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് മഹേന്ദ്ര സിംഗ് ധോണി പറഞ്ഞു. ബംഗ്ലാദേശിനോടു ഏകദിന പരമ്പര അടിയറവു വച്ച ശേഷം നടന്ന പത്രസമ്മേളനത്തിലാണ് ധോണിയുടെ പ്രതികരണം. ക്രിക്കറ്റ് താന്‍ നന്നായി ആസ്വദിക്കുന്നുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ അധപതനത്തിനു കാരണം താന്‍ ആണെങ്കില്‍ നായക സ്ഥാനം രാജിവച്ച് വെറുമൊരു കളിക്കാരനായി ടീമില്‍ തുടരാന്‍ സന്തോഷമേയുള്ളൂ. ടീമിന്റെ വിജയമാണ് ആവശ്യം, ക്യാപ്റ്റന്‍ ആരാണെന്നതില്‍ കാര്യമില്ല. ഇന്ത്യന്‍ ടീമിന് ഇത് ഗുണം ചെയ്യുമെങ്കില്‍ താന്‍ നായക സ്ഥാനത്തു നിന്ന് മാറി നില്‍ക്കാമെന്നും ധോണി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha