രണ്ടാം ഏകദിന മത്സരത്തില്‍ ശക്തരായ ഇന്ത്യ ബംഗ്ലാദേശിനു മുന്നില്‍ പരാജയപ്പെട്ടു
ഞായറാഴ്ച ഢാക്കയില്‍ നടന്ന രണ്ടാം ഏകദിന മത്സരത്തില്‍ ശക്തരായ ഇന്ത്യ ബംഗ്ലാദേശിനു മുന്നില്‍ പരാജയപ്പെട്ടു. ആറ് വിക്കറ്റിനായിരുന്നു ബംഗ്‌ളാദേശിന്റെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 20ന് സ്വന്തമാക്കി ആതിഥേയര്‍ ചരിത്രം കുറിച്ചു. ഇന്ത്യയ്‌ക്കെതിരെ ബംഗ്‌ളാദേശ് നേടുന്ന ആദ്യ പരമ്പര ജയമാണിത്. ഇന്ത്യ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം 54 പന്ത് ബാക്കി നില്‍ക്കെ ആതിഥേയര്‍ മറികടക്കുകയായിരുന്നു. ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ബംഗ്‌ളാദേശ് നേടുന്ന അഞ്ചാം ജയമാണിത്.
ഇന്ത്യയ്ക്ക് കഴിഞ്ഞ മത്സരത്തിലേതു പോലെ ഇത്തവണയും മുസ്താഫിസുര്‍ റഹ്മാനാണ് വില്ലനായത്. മുസ്താഫിസുര്‍ മാസ്മരിക ബൗളിംഗിന് മുന്നില്‍ ഇന്ത്യന്‍ നിരയ്ക്ക് വീണ്ടും കാലിടറുകയായിരുന്നു. ആറ് വിക്കറ്റുകള്‍ കൊയ്ത മുസ്താഫിസിറിന്രെ മുകവില്‍ ഇന്ത്യയെ 200 റണ്‍സെന്ന താരതമ്യേന കുറഞ്ഞ സ്‌കോറില്‍ ബംഗ്‌ളാദേശ് ഒതുക്കി. മഴ തടസ്സപ്പെടുത്തിയ രണ്ടാം ഏകദിനത്തില്‍ ശിഖര്‍ ധവനും(53)? ക്യാപ്റ്റന്‍ എം.എസ്.ധോണി(47)?യ്ക്കും സുരേഷ് റെയ്‌നയ്ക്കും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്. എന്നാല്‍, ആദ്യ ഓവറിലെ രണ്ടാമത്തെ പന്തില്‍ തന്നെ ഇടംകൈയ്യന്‍ പേസര്‍ മുസ്താഫിസിര്‍ ഇന്ത്യയ്ക്ക് ആഘാതം സൃഷ്ടിച്ചു. ധോണിയെയും റെയ്‌നയേയും ജഡേജയേയും അക്‌സര്‍ പട്ടേലിനേയും ഭുവനേശ്വര്‍ കുമാറിനെയും പവലിയനിലേക്ക് മടക്കിയത് മുസ്താഫിസിറാണ്. ബംഗ്‌ളാദേശിനു വേണ്ടി നാസിര്‍ ഹുസൈനും റുബല്‍ ഹുസൈനും രണ്ട് വിക്കറ്റ് വീതം നേടി. ഇന്ത്യയുടെ സ്‌കോര്‍ 196 റണ്‍സില്‍ നില്‍ക്കെ മഴയെത്തി. തുടര്‍ന്ന് 47 ഓവറായി ചുരുക്കിയ മത്സരത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 200 റണ്‍സ് തികയ്ക്കുകയായിരുന്നു. അതേസമയം, ഡര്‍ക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ബംഗ്‌ളാദേശിന്രെ വിജയലക്ഷ്യം 47 ഓവറില്‍ 200 റണ്‍സായി പു:നിശ്ചയിക്കപ്പെട്ടു.
മറുപടി ബാറ്റിംഗില്‍ തമീം ഇക്ബാല്‍ 13 റണ്‍സിന് പുറത്തായെങ്കിലും സൗമ്യ സര്‍ക്കാര്‍(34), ലിറ്റണ്‍ ദാസ്(36), മുഷ്ഫിഖര്‍ റഹീം(31), ഷാക്കിബ് അല്‍ഹസന്‍(51), സാബിര്‍ റഹ്മാന്‍(22) എന്നിവരുടെ അവസരോചിതമായ ബാറ്റിംഗ് ആതിഥേയരെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha