ഏകദിനക്രിക്കറ്റില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നു, ഇനി ബാറ്റിങ് പവര്‍ പ്ലേ ഇല്ല
ഏകദിന ക്രിക്കറ്റിനെ കൂടുതല്‍ സന്തുലിതമാക്കുന്നതിനായി നിയമങ്ങള്‍ പരിഷ്‌കരിക്കുന്നു. ഇതിന്റെ ഭാഗമായി ബാറ്റിങ് പവര്‍ പ്ലേ ഉപേക്ഷിക്കാന്‍ ഐസിസി തീരുമാനം. ഐസിസി വാര്‍ഷിക ജനറല്‍ബോഡിയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
ആദ്യ പത്ത് ഓവറിലെ ഫീല്‍ഡിങ്, ബാറ്റിങ് പവര്‍ പ്ലേ എന്നിവയിലാണ് പ്രധാന പരിഷ്‌കാരങ്ങള്‍!. ആദ്യ പത്ത് ഓവറുകളിലെ നിര്‍ബന്ധിത ഫീല്‍ഡിങ് നിയന്ത്രണം ഒഴിവാക്കും. 15 മുതല്‍ 40 വരെ ഓവറുകളിലുണ്ടായിരുന്ന ബാറ്റിങ് പവര്‍പ്ലേയും ഉണ്ടാകില്ല. ബോളിങ് ക്രീസിലെ പിഴവുമൂലമുള്ള നോബോളിനൊപ്പം എല്ലാത്തരം നോബോളുകള്‍ക്കും ഫ്രീഹിറ്റ് അനുവദിക്കാനും തീരുമാനിച്ചു. 41 മുതല്‍ 50 വരെയുള്ള ഓവറുകളില്‍ മുപ്പതുവാരയ്ക്ക് പുറത്ത് അഞ്ച് ഫീല്‍ഡര്‍മാരെ വിന്യസിക്കാനും പുതിയ ഭേദഗതി അനുവദിക്കുന്നു. ക്രിക്കറ്റിനെ അഴിമതി മുക്തമാക്കുന്നതിന് കളിനിയമങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ പരിഗണിച്ചാണ് പുതിയ നിയമഭേദഗതികള്‍.
ഏകദിന ക്രിക്കറ്റിലെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്നതില്‍ ബോളര്‍മാര്‍ക്കുണ്ടായിരുന്ന പഴയ പ്രാധാന്യം തിരിച്ചുനല്‍കുന്നതിനു കൂടിയാണ് പുതിയ പരിഷ്‌കാരങ്ങള്‍
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha