ഐപിഎല്‍ ഒത്തുകളി കേസ്: ശ്രീശാന്തിന്റെ വിധി ഇന്നറിയാം
മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ ശ്രീശാന്ത് ഉള്‍പ്പെട്ട ഐപിഎല്‍ ഒത്തുകളി കേസ് സംബന്ധിച്ചു ഡല്‍ഹി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി ഇന്നു വിധി പറഞ്ഞേക്കും.മേയ് 23നു വിധി പറയുന്നതു മാറ്റിവച്ച അഡീഷനല്‍ സെഷന്‍സ് ജഡ്ജ് നീന ബന്‍സാല്‍ കൃഷ്ണ, പ്രതിസ്ഥാനത്തുള്ളവര്‍ക്കു ബോധിപ്പിക്കാനുള്ള കാര്യങ്ങള്‍ എഴുതി നല്‍കാന്‍ ഈ മാസം ആറുവരെ സമയം അനുവദിച്ചിരുന്നു. ഡല്‍ഹി പൊലീസ് നല്‍കിയ പ്രതിപ്പട്ടികയില്‍ 42 പേരുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha