സിംബാവെ പര്യടനം; ഇന്ത്യന്‍ ടീമിനെ അജിങ്ക്യ രഹാനെ നയിക്കും
പ്രമുഖര്‍ ഇല്ല രഹാനെക്ക് നറുക്ക് വീണു. സിംബാബ്‌വെയില്‍ പര്യടനം നടത്താനൊരുങ്ങുന്ന ഇന്ത്യന്‍ രണ്ടാം നിര ക്രിക്കറ്റ് ടീമിനെ അജിങ്ക്യ രഹാനെ നയിക്കും. മുന്‍നിര താരങ്ങളായ എംഎസ് ധോണി, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ആര്‍ അശ്വിന്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് രഹാനക്ക് നറുക്ക് വീണത്. ന്യൂഡല്‍ഹിയില്‍ നടന്ന സെലക്ഷന്‍ കമ്മിറ്റി യോഗമാണ് ടീമിനെ തിരഞ്ഞെടുത്തത്.
ഇന്ത്യയ്ക്കുവേണ്ടി 15 ടെസ്റ്റും 55 ഏകദിനവും കളിച്ച രഹാനെ ഇതാദ്യമായാണ് നായകനാവുന്നത്. ടെസ്റ്റില്‍ 1175 റണ്‍സും ഏകദിനത്തില്‍ 1593 റണ്‍സും നേടിയിട്ടുണ്ട്. ഇയ്യിടെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയ ബംഗ്ലാദേിനെതിരായ രണ്ടാം ഏകദിനത്തില്‍ രഹാനെയെ കളിപ്പിക്കാതിരുന്നത് വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ 98 ഉം ഒന്നാം ഏകദിനത്തില്‍ ഒന്‍പതും റണ്‍സാണ് രഹാനെ നേടിയത്.
അജിങ്ക്യ രഹാനെ, മുരളി വിജയ്, അമ്പാട്ടി റായിഡു, മനോജ്, കേദാര്‍ ജാദവ്, റോബിന്‍ ഉത്തപ്പ, മനീഷ് പാണ്‌ഡെ, ഹര്‍ഭജന്‍സിങ്, അക്‌സര്‍ പട്ടേല്‍, കരണ്‍ ശര്‍മ, ധവാല്‍ കുല്‍ക്കര്‍ണി, സ്റ്റുവര്‍ട്ട് ബിന്നി, ഭുവനേശ്വര്‍ കുമാര്‍, മോഹിത് ശര്‍മ, സന്ദീപ്.
അതേസമയം ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ പ്രഖ്യാപിച്ച ടീമില്‍ കേരളത്തിന്റെ സഞ്ജു സാംസണ് അവസരം ലഭിച്ചില്ല. മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി ട്വന്റി മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha