ഋഷികേശ് കനിത്കര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഋഷികേശ് കനിത്കര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഭാവിയില്‍ ക്രിക്കറ്റ് പരിശീലകരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ഇടംകയ്യന്‍ ബാറ്റ്‌സ്മാനും ഓഫ് സ്!പിന്നറുമായ ഋഷികേശ് കനിത്കര്‍ തന്റെ വിരമിക്കല്‍ തീരുമാനം ബിസിസിഐയെ അറിയിച്ചു.
ഒരൊറ്റ ബൗണ്ടറി കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റില്‍ അനശ്വരനായ ബാറ്റ്‌സ്മാനാണ് ഋഷികേശ് കനിത്കര്‍. 1998ലെ ഇന്‍ഡിപെന്‍ഡന്‍സ് കപ്പ് ഫൈനലില്‍ പാക്കിസ്ഥാനെതിരെ വിജയ ബൗണ്ടറി നേടിയാണ് കനിത്കര്‍ ശ്രദ്ധിക്കപ്പെട്ടത്. മൂന്ന് വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ ആ ബൗണ്ടറിയേക്കാളും തിളക്കമുള്ളതൊന്നും കനിത്കര്‍ നേടിയതുമില്ല.
ഇന്‍ഡിപെന്‍ഡന്‍സ് കപ്പ് കലാശപ്പോരാട്ടത്തിലെ ഐതിഹാസിക ബൗണ്ടറിക്ക് പിന്നാലെ കൊച്ചിയില്‍ ഓസ്‌ട്രേലിയക്കെതിരെ അര്‍ധസെഞ്ച്വറി നേടിയെങ്കിലും 34 ഏകദിനങ്ങളില്‍ മാത്രം കളിക്കാനായിരുന്നു വിധി. കഴിഞ്ഞ മാസം അന്തരിച്ച പിതാവ് ഹേമന്ദ് കനിക്തറേ പോലെ മകന്‍ ഋഷികേശും രണ്ട് ടെസ്റ്റില്‍ മാത്രം ഇന്ത്യന്‍ കുപ്പായത്തിലിറങ്ങി.
2000ല്‍ ദേശീയ ടീമിന് പുറത്തുപോയ കനിത്കര്‍ രാജസ്ഥാനെ തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിച്ചത് ഇന്ത്യന്‍ ക്രിക്കറ്റിലെ അത്ഭുതങ്ങളിലൊന്നാണ്. രഞ്ജിയിലെ റണ്‍വേട്ടയിലും സെഞ്ച്വറികളുടെ എണ്ണത്തിലും മൂന്നാമതെത്താന്‍ കനിത്കറിനായി. വിരമിച്ച ശേഷം പരിശീലനത്തിലും കമന്ററിയിലും ശ്രദ്ധിക്കാനാണ് കനിത്കറിന്റെ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha