ഇന്ത്യ-സിംബാബ്‌വെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് നാല് റണ്‍സ് ജയം
ഇന്ത്യ സിംബാബ്‌വെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് നാല് റണ്‍സ് ജയം.അമ്പാട്ടി റായിഡുവിന്റെ ബാറ്റിങ് മികവില്‍ (126 ) ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത അമ്പത് ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെടുത്തു. തുടര്‍ന്ന് ബാറ്റ് ചെയ്ത സിംബാബ്‌വെക്ക് അമ്പത് ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 251റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സിംബാബ്‌വെയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ ചിഗുമ്പര നൂറ്റിയൊന്നു പന്തില്‍ നിന്നും 103 റണ്‍സെടുത്തു പുറത്താവാതെ അവസാന പന്ത് വരെയും ടീമിന് വിജയപ്രതീക്ഷ പകര്‍ന്നു.
സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചതിനെത്തുടര്‍ന്ന് അജിങ്ക്യ രഹാനെയുടെ നേതൃത്വത്തില്‍ രണ്ടാം നിര ടീമുമായാണ് ഇന്ത്യ സിംബാബ്‌വെയിലെത്തിയത്. എന്നാല്‍ ആദ്യമത്സരത്തില്‍ തന്നെ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തി സിംബാവെ ദുര്‍ബലരല്ലെന്ന് തെളിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha