രണ്ടാം നിര താരങ്ങള്‍ ഒന്നാം നിരയിലേക്ക്... രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് വിജയം; 2-0 ന് പരമ്പര ഇന്ത്യയ്ക്ക്
മത്സരത്തിന്റെ എണ്ണക്കൂടുതല്‍ പറഞ്ഞ് സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി രണ്ടാം നിര താരങ്ങളേയാണ് ഇന്ത്യ സിംബാബ്‌വെയ്‌ക്കെതിരെ അയച്ചത്. എന്നാല്‍ രണ്ടാം നിര താരങ്ങള്‍ ഒന്നാം നിരയിലേക്കെത്തുന്ന പ്രകടനമാണ് കണ്ടത്.
സിംബാബ്‌വെയ്‌ക്കെതിരെ ഹരാരെയില്‍ നടന്ന രണ്ടാം ഏകദിനത്തിലും ഇന്ത്യ ജയിച്ചു. ഇന്ത്യ മുന്നോട്ടു വച്ച 272 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ക്ക് ഒരു ഓവര്‍ ബാക്കി നില്‍ക്കെ 209 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. ഈ ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. 72 റണ്‍സ് എടുത്ത ചാമു ചിഭാബയാണ് സിംബാബ്‌വെയുടെ ടോപ്പ് സ്‌കോറര്‍. സിംബാബ്‌വെ ബാറ്റിംഗ് നിരയില്‍ മറ്റ് താരങ്ങള്‍ക്ക് അര്‍ദ്ധ ശതകം കടക്കാനായില്ല. സീന്‍ വില്യംസ് (20), സിഖ്ന്ദര്‍ റാസ (18) റിച്ച്‌മോണ്ട് മുതുംബാമി എന്നിവര്‍ മാത്രമാണ് സിംബാബ്‌വെ നിരയില്‍ രണ്ടക്കം കടന്നത്.
ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ മുന്ന് വിക്കറ്റ് എടുത്തു. ധവാല്‍ കുല്‍ക്കര്‍ണി, ഹര്‍ബജന്‍ സിങ്, സ്റ്റുവര്‍ട്ട് ബിന്നി, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 271 റണ്‍സ് എടുത്തു. ടോസ് നേടിയ ആതിഥേയര്‍ ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ മുരളി വിജയ് (72), രഹാനെ (63) എന്നിവരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാര്‍. രഹാനെയും മുരളി വിജയ്യും ചേര്‍ന്നുള്ള ആദ്യ വിക്കറ്റ് കൂട്ടുകെട്ട് 112 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അംബാട്ടി റായിഡു (41), മനോജ് തിവാരി (22), സ്റ്റുവര്‍ട്ട് ബിന്നി (25) എന്നിങ്ങനെയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം.
പത്ത് ഓവറില്‍ 49 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ നെവില്‍ മഡ്‌സിവയാണ് സിംബാബ്‌വെ നിരയില്‍ തിളങ്ങിയത്. ബ്രിയാന്‍ വിട്ടോറി, തിരിപ്പാനോ, ചിഭാബ, സിഖ്ന്ദര്‍ റാസ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ഹരാരെയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha