ഐപിഎല്‍ കോഴ: മെയ്യപ്പനും കുന്ദ്രയ്ക്കും ആജീവനാന്ത വിലക്ക്
ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ കുറ്റക്കാരെന്ന് കണ്‌ടെത്തിയ രാജസ്ഥാന്‍ റോയല്‍സ് സഹഉടമ രാജ് കുന്ദ്രയെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമ ഗുരുനാഥ് മെയ്യപ്പനെയും ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്നും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി.
ഐപിഎല്‍ ടീമുകളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും രണ്ടു വര്‍ഷത്തെ വിലക്കും ലഭിച്ചു. കോഴക്കേസ് അന്വേഷിച്ച ജസ്റ്റിസ് ആര്‍.എം.ലോധ അധ്യക്ഷനായ സമിതിയുടേതാണ് വിധി.
ബിസിസിഐയുമായും ക്രിക്കറ്റ് സംഘാടനമായും ബന്ധപ്പെടുന്നതിനും ഇരുവര്‍ക്കും വിലക്കുണ്ട്. കുന്ദ്രയും മെയ്യപ്പനും ഐപിഎല്‍, ബിസിസിഐ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കമ്മിറ്റി കണ്ടെത്തുകയുണ്ടായി. ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയാണെന്നും അത്തരത്തില്‍ അതു നിലനിര്‍ത്തേണ്ടതുണ്ടെന്നും സമിതി നിരീക്ഷിച്ചു.
നിയമം ലംഘിച്ചു ഇരുവരും വാതുവയ്പ്പില്‍ പങ്കെടുത്തു. മെയ്യപ്പന്‍ ഇത്തരത്തില്‍ ഒരിക്കലും പ്രവര്‍ത്തിക്കാന്‍ പാടില്ലായിരുന്നു. കോഴ വിവാദം ഐപിഎല്ലിന്റെയും ബിസിസിഐയുടെയും പ്രതിച്ഛായയെ ബാധിച്ചുവെന്നും ലോധ സമിതി നിരീക്ഷിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha