ജൂനിയര്‍ സീനിയറായപ്പോള്‍ ഇന്ത്യയ്ക്ക് മൂന്നാം ആധികാരിക ജയം
ബംഗ്ലാദേശിനെതിരെ സീനിയര്‍ താരങ്ങള്‍ തോറ്റ് തുന്നം പാടിയപ്പോള്‍ അവര്‍ക്ക് വിശ്രമം വിധിച്ചു. പകരം വന്നതോ ജൂനിയര്‍ താരങ്ങള്‍. അവരാകട്ടെ മൂന്ന് മത്സരത്തിലും മിന്നുന്ന വിജയം നേടി. സിംബാബ്‌വെയ്‌ക്കെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യ 83 റണ്‍സിന് ജയിച്ചു. ഇന്ത്യ മുന്നേട്ടുവച്ച 277 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ക്ക് 42.4 ഓവറില്‍ 193 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സ് എടുത്തു. ടോസ് നേടിയ സിംബാബ്‌വെ ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.
സെഞ്ചുറി (105) നേടിയ കേദാര്‍ യാദവാണ് ഇന്ത്യയുടെ വിജയശില്‍പ്പി. മനീഷ് പാണ്ഡെ അര്‍ധ സെഞ്ചുറി (71) നേടി. റോബിന്‍ ഉത്തപ്പ 31 റണ്‍സെടുത്ത് പുറത്തായി. അജിങ്ക്യ രഹാനെ 15 റണ്‍സും മുരളി വിജയ് 13 റണ്‍സും മനോജ് തിവാരി 10 റണ്‍സുമെടുത്തു. ആദ്യ രണ്ട് ഏകദിനങ്ങളില്‍ വിജയിച്ച ഇന്ത്യ പരമ്പര നേടിയിരുന്നു. സിംബാബ്‌വെയ്ക്ക് വേണ്ടി മഡ്‌സിവ രണ്ട് വിക്കറ്റ് നേടി. ചിഭാബ, മസാക്കഡ്‌സ, ഉറ്റ്‌സേയ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ക്ക് തുടക്കം തന്നെ പിഴച്ചു. മോഹിത് ശര്‍മ്മയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയ ഹാമില്‍ട്ടണ്‍ മസാകഡ്‌സയാണ് ആദ്യം മടങ്ങിയത്. പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. അര്‍ധ സെഞ്ചുറി (82) നേടിയ ചിഭാബെയാണ് സിംബാബ്‌വെയുടെ ടോപ്പ് സ്‌കോറര്‍. മറ്റ് താരങ്ങള്‍ക്കൊന്നും അര്‍ദ്ധ ശതകം തികയ്ക്കാനായില്ല. ഇന്ത്യയ്ക്ക് വേണ്ടി സ്റ്റുവര്‍ട്ട് ബിന്നി മുന്ന് വിക്കറ്റ് നേടി. മോഹിത് ശര്‍മ്മ, ഹര്‍ബജന്‍ സിങ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. മുരളി വിജയ് ഒരു വിക്കറ്റ് നേടി.
രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നു ബാറ്റിങ്ങിനിറങ്ങിയത്. പരുക്കേറ്റു മടങ്ങിയ അമ്പാട്ടി റായുഡുവിനു പകരം മനീഷ് പാണ്ഡെയും ധവാല്‍ കുല്‍ക്കര്‍ണിക്കു പകരം മോഹിത് ശര്‍മ്മയും അവസാന ഇലവനില്‍ ഇടം നേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha