ദക്ഷിണാഫ്രിക്കയെ ഒന്‍പത് വിക്കറ്റിന് തോല്‍പ്പിച്ച് ബംഗ്‌ളാദേശ് ചരിത്ര പരമ്പര സ്വന്തമാക്കി
മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ ഒന്‍പത് വിക്കറ്റിന് തോല്‍പ്പിച്ച് ബംഗ്‌ളാദേശ് ചരിത്ര പരമ്പര സ്വന്തമാക്കി. തുടര്‍ച്ചയായി മൂന്നാമത്തെ പരന്പര വിജയമാണ് ബംഗ്‌ളാ കടവകള്‍ കൈപിടിയിലാക്കിയത്. ശക്തരായ പാകിസ്ഥാനും ഇന്ത്യയ്ക്കുമെതിരെ നേടിയ പരമ്പര വിജയത്തിനു പിന്നാലെയാണ് പ്രബലരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ബംഗ്‌ളാദേശ് ചരിത്രം കുറിക്കുന്നത്. 11ന് സമനിലയിലായിരുന്ന പരമ്പരയില്‍ ബുധനാഴ്ച നടന്ന മൂന്നാം ഏകദിനത്തില്‍ 83 പന്ത് ബാക്കി നില്‍ക്കെ വെറും ഒരു വിക്കറ്റ് നഷ്ടത്തിലാണ് ആതിഥേയര്‍ വിജയിച്ചുകയറിയത്.
മഴ മൂലം നാല്‍പത്ത് ഓവറുകളായി ചുരുക്കിയ മത്സരത്തില്‍ സന്ദര്‍ശകരെ 168 റണ്‍സിന് ബംഗ്‌ളാ കടുവകള്‍ ഒതുക്കുകയായിരുന്നു. ബംഗ്‌ളാ ബൗളര്‍മാര്‍ക്കു മുന്നില്‍ ഓപ്പണര്‍മാര്‍ കിതച്ചുപോയതാണ് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായത്. ഡീ കോക്(7), ഹാഷിം ആംല(15), ഡൂ പ്‌ളെസിസ്(6), റിലീ റൊസ്സോവ്(17) എന്നിവര്‍ കാര്യമായ സംഭാവന നല്‍കാതെ മടങ്ങിയപ്പോള്‍ പിന്നാലെ എത്തിയ ഡേവിഡ് മില്ലറും(44) പോള്‍ ഡുമിനി(51)യും നിലയുറപ്പിച്ചതാണ് ദക്ഷിണാഫ്രിക്കയ്ക്ക് സ്‌കോര്‍ 168ലെങ്കിലും എത്തിക്കാനായത്. ഒന്‍പത് വിക്കറ്റുകളാണ് അതിഥികള്‍ക്ക് നഷ്ടമായത്. ബംഗ്‌ളാദേശിനു വേണ്ടി ഷാകിബ് അല്‍ ഹസന്‍ മൂന്നും മുസ്തഫിസുര്‍ റഹ്മാനും റുബെല്‍ ഹുസൈനും രണ്ട് വീതവും മോര്‍താസയും മുഹമ്മദുള്ളയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 170 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്‌ളാദേശിന് ഓപ്പണര്‍മാരായ തമീം ഇക്ബാലും സൗമ്യ സര്‍കാരും ചേര്‍ന്ന് വിജയം അനായാസമാക്കുകയായിരുന്നു. സെഞ്ച്വറിക്ക് പത്ത് റണ്‍സ് അകലെയാണ് സര്‍കാര്‍ പുറത്തായത്. ഇക്ബാല്‍ 61 റണ്‍സെടുത്തു. പിന്നാലെ എത്തിയ ലിട്ടന്‍ ദാസ്(5) ബൗണ്ടറിയിലൂടെ ആതിഥേയരെ വിജയലക്ഷ്യത്തിലേക്ക് എത്തിക്കുകയായിരുന്നു. സൗമ്യ സര്‍കാരാണ് മാന്‍ ഓഫ് ദി മാച്ചും സീരീസും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha