ആഷസ് ടെസ്റ്റ് പരിശീലനത്തിനു പന്തെറിയാനെത്തിയ അര്‍ജുന്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ചു
അച്ഛനെ കടത്തിവെട്ടുമോ മോന്‍. ആഷസ് രണ്ടാം ടെസ്റ്റിനു തയാറെടുക്കുന്ന ഇംഗ്ലണ്ട് ടീമിന് നെറ്റ്‌സില്‍ പന്തെറിയാന്‍ ജൂനിയര്‍ സച്ചിനും. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മകനും 15 വയസുകാരനുമായ അര്‍ജുന്‍ തെന്‍ഡുല്‍ക്കറാണ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ലോര്‍ഡ്‌സിലെ നെറ്റ്‌സില്‍ പന്തെറിഞ്ഞത്. ഇടംകൈയ്യന്‍ പേസറായ അര്‍ജുന്‍ ഇംഗ്ലീഷ് ടീമിലെ ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കാണ് പന്തെറിഞ്ഞു നല്കിയത്. ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്, ബെന്‍ സ്‌റ്റോക്‌സ് എന്നിവരാണ് അര്‍ജുനെ നേരിട്ടത്.
കഴിഞ്ഞ ഐപിഎല്ലിനിടെ അര്‍ജുന്‍ പാക്കിസ്ഥാന്‍ ബൗളിംഗ് ഇതിഹാസം വസീം അക്രത്തിന്റെ ഉപദേശം തേടിയതും വാര്‍ത്തയായിരുന്നു. ഐപിഎല്‍ ടീം കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബൗളിംഗ് കോച്ചായ അക്രം ജൂനിയര്‍ സച്ചിനെ പുകഴ്ത്തുകയും ചെയ്തിരുന്നു. കഠിനാധ്വാനിയായ ക്രിക്കറ്ററാണ് അര്‍ജുനെന്ന് അക്രം പ്രശംസിച്ചു.
മികച്ച ഇടംകൈയന്‍ ബാറ്റ്‌സ്മാനുമായ അര്‍ജുന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന റിലയന്‍സിന്റെ അണ്ടര്‍16 സ്‌കൂള്‍ ടൂര്‍ണമെന്റില്‍ 42 പന്തില്‍ 188 റണ്‍സ് അടിച്ചൂകൂട്ടിയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha