ഇന്ത്യ-സിംബാബ്‌വെ ആദ്യ ട്വന്റി20 മല്‍സരം ഇന്ന്
ഇന്ത്യ സിംബാബ്‌വെ ആദ്യ ട്വന്റി20 മല്‍സരം ഇന്ന് ഹരാരേയില്‍. ഏകദിനപരമ്പരയില്‍ സിംബാബ്‌വെയെ വൈറ്റ് വാഷ് ചെയ്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം. ടീമിനൊപ്പം ചേര്‍ന്ന സഞ്ജു സാംസണ് അവസരം ലഭിച്ചേക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്കുശേഷം നാലരക്കാണ് മല്‍സരം.
സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി 20 മല്‍സരം എന്നതിനേക്കാള്‍ സഞ്ജു സാംസണ് രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കാനാകുമോ എന്നതാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകരെ ആകാംക്ഷയിലാക്കുന്നത്. സഞ്ജു കളിച്ചേക്കുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. ഏകദിന പരമ്പരയില്‍ തീര്‍ത്തും നിറം മങ്ങിയ മനോജ് തിവാരിയ്ക്കു പകരം സഞ്ജുവിനെ ഇറക്കാനാണ് സാധ്യത. വിക്കറ്റിന് പിന്നില്‍ റോബിന്‍ ഉത്തപ്പ പരാജയമായതും സഞ്ജുവിന് അനുകൂലമാകും. ഏകദിന പരമ്പര തൂത്തുവാരിയെങ്കിലും ട്വന്റി ട്വന്റിയില്‍ ഈ ടീമിന്റെ പ്രകടനം കണ്ടു തന്നെ അറിയണം.
തീര്‍ത്തും തണുത്ത മട്ടിലായിരുന്നു ഏകദിനങ്ങളില്‍ ഇന്ത്യയുടെ തുടക്കം. 20 ഓവര്‍ കളിയില്‍ ആ റണ്‍റേറ്റ് മതിയാകില്ല. ഓപ്പണര്‍മാരായ രഹാനേയും മുരളി വിജയും ശൈലി മാറ്റിയേ മതിയാകു. കഴിഞ്ഞ സെപ്റ്റംബറിനു ശേഷം ഇന്ത്യ ട്വന്റി20 മല്‍സരത്തില്‍ കളിച്ചിട്ടില്ല. എന്നാല്‍ സിംബാബ്‌വെയില്‍ നിന്ന് ട്വന്റി ട്വന്റിയില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പ്രതീക്ഷിക്കാം. പാക്കിസ്ഥാനെതിരായ കഴിഞ്ഞ പരമ്പരയില്‍ രണ്ടു ട്വന്റി ട്വന്റിയിലും 170 റണ്‍സിന് മേല്‍ സിംബാബ്‌വെ സ്‌കോര്‍ ചെയ്തിരുന്നു. ആതിഥേയര്‍ക്ക് മുഖം രക്ഷിക്കാന്‍ ട്വന്റി ട്വന്റിയിലെങ്കിലും വിജയിക്കേണ്ടതുണ്ട്. രണ്ട് മല്‍സരങ്ങളാണ് പരമ്പരയിലുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha