2016 ട്വന്റി 20 ലോകകപ്പ് ഫൈനല്‍; ഈഡന്‍ഗാര്‍ഡന്‍സ് വേദിയാകും
അടുത്ത വര്‍ഷം മാര്‍ച്ച് 11ന് ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള വേദികള്‍ ബി.സി.സി.ഐ. പ്രഖ്യാപിച്ചു. കൊല്‍ക്കത്ത, ബംഗളുരു, ചെന്നൈ, ധര്‍മശാല, മൊഹാലി, മുംബൈ, നാഗ്പൂര്‍, ഡല്‍ഹി എന്നീ എട്ടു വേദികളിലാണ് കുട്ടിക്രിക്കറ്റ് പൂരം അരങ്ങേറുന്നത്.
ഏപ്രില്‍ മൂന്നിനു നടക്കുന്ന ഫൈനലിന് കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡന്‍സാണ് ആതിഥേയത്വം വഹിക്കുന്നത്. എന്നാല്‍ ഉദ്ഘാടന മത്സരം ഏതു സ്‌റ്റേഡിയത്തില്‍ എന്നതു സംബന്ധിച്ച് ബോര്‍ഡ് തീരുമാനം അറിയിച്ചിട്ടില്ല. ചെന്നൈയെ വേദിയാക്കിയതു സംബന്ധിച്ചും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. ചെന്നൈയില്‍ ചെപ്പോക്കിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തിലെ ഐ, ജെ, കെ സ്റ്റാന്‍ഡുകള്‍ ഉപയോഗയോഗ്യമല്ലെന്നതാണ് കാരണം.
ഇവിടെ നടന്ന കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ഈ സ്റ്റാന്‍ഡുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു.
ടൂര്‍ണമെന്റ് ആരംഭിക്കുന്നതിനു രണ്ടു മാസം മുമ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ബി.സി.സി.ഐ. തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഐ.സി.സി. ടൗര്‍ണമെന്റുകള്‍ നടക്കുന്ന വേദികളില്‍ ഗാലറി അടച്ചിടാനാകാത്തതിനാല്‍ ഈ കാലാവധിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായില്ലെങ്കില്‍ വേദി നഷ്ടമാകുമെന്നും ബോര്‍ഡ് തമിഴ്‌നാട് അസോസിയേഷന് അന്ത്യശാസനം നല്‍കിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
നടാടെയാണ് ട്വന്റി 20 ലോകകപ്പിന് മൂന്നലധികം വേദികള്‍ നിശ്ചയിക്കപ്പെടുന്നത്. ഇതുവരെയുള്ള ടൂര്‍ണമെന്റുകള്‍ മൂന്നു വേദികളിലായാണ് അരങ്ങേറിയിട്ടുള്ളത്.
ഇക്കുറി വേദി അഞ്ചാക്കി ഉയര്‍ത്താന്‍ ഐ.സി.സി. അനുമതി നല്‍കിയിരുന്നു. പിന്നീട് ബി.സി.സി.ഐയുടെ താല്‍പര്യപ്രകാരം മൂന്നുവേദികള്‍ക്കു കൂടി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ അനുമതി നല്‍കുകയായിരുന്നു.
ടൂര്‍ണമെന്റ് ഡയറക്ടറായി ബി.സി.സി.ഐ. ക്രിക്കറ്റ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ എം.വി. ശ്രീധറിനെ ഇന്നലെ ചേര്‍ന്ന യോഗം തീരുമാനിച്ചു. മുന്‍ ബിഹാര്‍ സ്പിന്നര്‍ പ്രസാദ് റാവുവിനെ ടൂര്‍ണമെന്റ് മാനേജറായും മുന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് കുമാറിനെ സുരക്ഷാ ചുമതലകളുടെയും അഴിമതിവിരുദ്ധ സുരക്ഷാ യൂണിന്റെയും ഡയറക്ടറായും നിയമിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha