ശ്രീക്കുട്ടിയാണ് എനിക്കെല്ലാം: ശ്രീശാന്ത്
ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ ശ്രീശാന്തിനെ കോടതി വെറുതെ വിട്ട വാര്‍ത്ത ലോകമെമ്പാടും ആഘോഷിച്ചു. ശ്രീശാന്തിനെ വെറുതെ വിടുമോ എന്നറിയാന്‍ ടിവിയുടെ മുന്നില്‍ ശ്രീയുടെ ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. ഒടുവില്‍ വിധി ശ്രീയ്ക്ക് അനുകൂലം. വിധി വന്നപ്പോള്‍ ശ്രീശാന്തിനും ആരാധകര്‍ക്കും സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു. മകള്‍ ശ്രീകുട്ടിയുടെ ഭാഗ്യമാണ് ശ്രീയുടെ ഈ വിജയം .ശ്രീയുടെ കോടതി വിധി സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്യുകയും ആഘോഷിക്കുകയും ചെയ്തു.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത് ശ്രീശാന്തും മകള്‍ ശ്രീക്കുട്ടിയും ഒരുമിച്ചുള്ള ഫോട്ടോയാണ്. വിധി വന്ന ശേഷം വീട്ടിലെത്തിയ ശ്രീ ആദ്യം അന്വേഷിച്ചത് തന്റെ മകള്‍ ശ്രീക്കുട്ടിയെയാണ്. ഉറക്കത്തില്‍ പുഞ്ചിരിക്കുന്ന ശ്രീയുടെ മകളുടെ ഫോട്ടോ ആരാധകര്‍ ആവേശത്തോടെയാണ് നോക്കി കണ്ടത്. ഓമനത്തം തുളമ്പുന്ന മകള്‍ ശ്രീക്കുട്ടിയുടെ ചിരിയാണ് ആരാധകരുടെയിടയിലെ ഇപ്പോഴത്തെ ചര്‍ച്ച.
മലയാള മനോരമയിലെ ഫോട്ടോ ഗ്രാഫറായ ടോണി ഡൊമിനിക്കാണ് ശ്രീയുടെയും മകളുടെയും ആ സ്നേഹനിമിഷം പകര്‍ത്തിയത്. ശ്രീശാന്തിനും കുടുംബത്തിനും മകള്‍ ശ്രീക്കുട്ടി എന്നും ഭാഗ്യം തന്നെയായിരിക്കും. പുഞ്ചിരിക്കുന്ന ശ്രീയുടെ മകളുടെ ഫോട്ടോ ആരാധകര്‍ നിറഞ്ഞ സന്തോഷത്തോടെയാണ് കണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha