ആഷസ് മൂന്നാം ടെസ്റ്റ് ഇന്ന് മുതല്‍
ആഷസ് ചരിത്രത്തിലെ അവിസ്മരണീയമായൊരു \'ഫോട്ടോ ഫിനിഷിങ്ങി\'ന്റെ 10ാം വാര്‍ഷിക വേളയില്‍ അതേവേദിയില്‍ നിര്‍ണായക പോരാട്ടത്തിനായി ഇംഗ്‌ളണ്ടും ആസ്‌ട്രേലിയയും ബുധനാഴ്ചയിറങ്ങും. 2005ലെ ആഷസില്‍ ഇംഗ്‌ളീഷ് പടയുടെ 21ന്റെ ജയത്തിന് കാരണമായ തിരിച്ചുവരവ് സമ്മാനിച്ച എഡ്ജ്ബാസ്റ്റണ്‍ രണ്ടാം ടെസ്റ്റില്‍ രണ്ടു റണ്‍സിന്റെ വിസ്മയ ജയമാണ് ഇംഗ്‌ളണ്ട് കുറിച്ചത്. ഹാര്‍മിന്‍സന്റെ പന്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച് ഗ്‌ളൗസില്‍തട്ടി പരാജയപ്പെട്ട മൈക്കല്‍ കാസ്‌പ്രോവിച,് ജെറെയ്ന്റ് ജോണ്‍സിന്റെ കൈയിലൊതുങ്ങുമ്പോള്‍ 11ന് സമനിലപിടിച്ച് ഇംഗ്‌ളണ്ട് പരമ്പരയിലേക്ക് തിരികെയത്തെുകയായിരുന്നു. ആ ഓര്‍മക്ക് 10 വയസ്സു തികയാന്‍ ഇനി ഒരാഴ്ച മാത്രം ബാക്കി. അന്നത്തെ ടീമില്‍ കളിച്ചവരായി ഇരു ടീമിലും ഓരോ താരങ്ങള്‍ മാത്രം ബാക്കി. ആസ്‌ട്രേലിയക്ക് ക്യാപ്റ്റന്‍ മൈക്കല്‍ ക്‌ളാര്‍ക്കും ഇംഗ്‌ളണ്ടിന് ഇയാന്‍ ബെല്ലും. ഇത്തവണത്തെ സ്ഥിതിയാകട്ടെ 11ന് പരമ്പര സമനിലയിലും. ജയം നേടുന്നവര്‍ മുന്നിലത്തെി നിര്‍ണായക മുന്‍തൂക്കം സ്വന്തമാക്കും.
കാര്‍ഡിഫില്‍ നടന്ന ആദ്യ ടെസ്റ്റില്‍ മിന്നും ജയം നേടിയ ഇംഗ്‌ളണ്ടിനെ തച്ചുടച്ച പ്രകടനവുമായാണ് ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ ആസ്‌ട്രേലിയ തിരിച്ചത്തെിയത്. ആ മുറിവുണക്കാന്‍ അലിസ്റ്റര്‍ കുക്കും കൂട്ടരും കച്ചകെട്ടുമ്പോള്‍ ജയത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കുതിക്കാമെന്നാണ് ക്‌ളാര്‍ക്കിന്റെ കങ്കാരുപ്പട കണക്കുകൂട്ടുന്നത്. കഴിഞ്ഞ ആറുമത്സരങ്ങളില്‍ ഒന്നിടവിട്ട് ജയവും തോല്‍വിയും സ്വന്തമാക്കിയ ഇംഗ്‌ളണ്ട് തിരിച്ചുവരവിനുള്ള കെല്‍പ്പുള്ളവരാണ്. എന്നാല്‍, രക്തം രുചിച്ച ഓസീസിന് മുന്നില്‍ എത്രത്തോളം ആ കഴിവ് പ്രകടിപ്പിക്കാന്‍ അവര്‍ക്കാകും എന്നത് നിര്‍ണായകമാകും. എന്തായാലും തിരിച്ചത്തെിയേ മതിയാകൂ എന്ന സന്ദേശം ടീം സെലക്ടര്‍മാര്‍ നല്‍കിയിട്ടുണ്ട്. ഗാരി ബാലന്‍സിനെ ഒഴിവാക്കി ജോണി ബെയര്‍സ്‌റ്റോവിനെ തിരിച്ചുവിളിച്ചിരിക്കുകയാണ് സെലക്ഷന്‍ കമ്മിറ്റി.
ആസ്‌ട്രേലിയന്‍ നിരയില്‍, കുടുംബപ്രശ്‌നങ്ങള്‍ കാരണം രണ്ടാം ടെസ്റ്റില്‍നിന്ന് വിട്ടുനിന്ന ബ്രാഡ് ഹാഡിന് പകരമത്തെിയ പീറ്റര്‍ നെവില്‍തന്നെ മൂന്നാം ടെസ്റ്റിലും ഇറങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. ഹാഡിന്റെ ടെസ്റ്റ് കരിയറിനുതന്നെ അവസാനമാകുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha