ക്‌ളൈവ് റൈസ് അന്തരിച്ചു
ഇരുപത്തിയൊന്നു വര്‍ഷത്തെ വിലക്കിനു ശേഷം ലോകക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ദക്ഷിണാഫ്രിക്കയെ നയിച്ച നായകന്‍ ക്ലൈവ് റൈസ് ഓര്‍മ്മയായി. ബ്രെയിന്‍ ട്യുമറിനെത്തുടര്‍ന്ന് ഇന്നലെ കേപ്ടൗണിലെ ആശുപത്രിയില്‍ 66-ാം വയസിലായിരുന്നു അന്ത്യം. 17 വര്‍ഷമായി രോഗബാധിതനായിരുന്ന റൈസിന്റെ നില പെട്ടെന്നു വഷളാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ ശ്രമങ്ങള്‍ക്ക് ജീവന്‍ നിലനിര്‍ത്താനായില്ല.
വര്‍ണവിവേചനത്തിന്റെ നാളുകള്‍ക്കു ശേഷം 1991-ല്‍ ലോകക്രിക്കറ്റിലേക്ക് ദക്ഷിണാഫ്രിക്ക തിരിച്ചു വന്നപ്പോള്‍ നയിക്കാനുള്ള ചരിത്ര ദൗത്യം റൈസിനായിരുന്നു. ഇന്ത്യക്കെതിരേ കൊല്‍ക്കത്തയില്‍ 1991 നവംബര്‍ 10-നായിരുന്നു മത്സരം. രണ്ടു മത്സരങ്ങളില്‍ക്കൂടി ടീമിനെ നയിച്ച റൈസിന് പിന്നീട് ദേശീയ ടീമിന്റെ ജഴ്‌സി അണിയാനായില്ല. ദക്ഷിണാഫ്രിക്കയ്ക്കായി വെറും മൂന്നു ഏകദിന മത്സരങ്ങള്‍ മാത്രമാണ് റൈസിനു കളിക്കാനായത്. രാജ്യത്തെിന്റെ ഇരുണ്ടകാലഘട്ടവും റൈസിന്റെ കരിയറും കടന്നുപോയത് സമാന്തരമായിട്ടായിരുന്നതാണ് വിനയായത്.
ടീമിന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ വിലക്ക് വരുന്ന 1970ന് ഒരു വര്‍ഷം മുമ്പായിരുന്നു ക്ലൈവ് ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ആദ്യ പരമ്പര ഓസ്‌ട്രേലിയയ്‌ക്കെതിരേ നിശ്ചയിച്ചിരുന്നെങ്കിലും നടന്നില്ല.തൊട്ടുപിന്നാലെ വിലക്ക് ലഭിച്ചതോടെ നീണ്ട 21 വര്‍ഷത്തെ കരിയറാണ് റൈസിനു നഷ്ടമായത്.
എന്നാല്‍ കൗണ്ടിക്രിക്കറ്റില്‍ റൈസിന്റെ സ്ഥാനം എന്നും മുകളിലാണ്. കൗണ്ടി ക്രിക്കറ്റില്‍ നോട്ടിങ്ഹാംഷെയര്‍ താരമായിരുന്ന റൈസ് 482 മത്സരങ്ങളില്‍ നിന്നായി 40.95 ശരാശരിയില്‍ 26,331 റണ്‍സാണ് നേടിയിട്ടുള്ളത്. മികച്ച ഓള്‍റൗണ്ടറായിരുന്ന റൈസ് 930 വിക്കറ്റും നേടി. 1979 മുതല്‍ 87 വരെ നോട്ടിങ്ഹാമിന്റെ നായകനുമായിരുന്നു. 1929-ന് ശേഷം ടീം കൗണ്ടി ചാമ്പ്യന്മാരായതും റൈസിന്റെ നേതൃത്വത്തില്‍ തന്നെയായിരുന്നു. 1981ലായിരുന്നു അത്. പിന്നീട് 1987-ലും റൈസ് ടീമിനെ ജേതാക്കളാക്കി.
479 ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള റൈസ് 13,474 റണ്‍സും 517 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha