വിവാദത്തിലകപ്പെട്ട മുഖ്യമന്ത്രി എത്രകാലം കസേരയിലിരിക്കും? ശ്രീശാന്ത്
എല്ലാവര്‍ക്കും ഒരോ സമയം എന്നപോലെ ഇനി ശ്രീയുടെ നല്ല സമയമാണ്, കണക്കുകള്‍ തീര്‍ക്കാന്‍. ആര്‍ക്കെതിരെ ശ്രീ പ്രതികരിക്കും എന്ന് കണക്കുകൂട്ടിയവരെ ഞെട്ടിച്ച് ആദ്യത്തെ ബോള്‍ മുഖ്യനെതിരെ തന്നെയാണ്. മുഖ്യന്‍ എന്നും ആ കസേരയില്‍ ഇരിക്കാമെന്ന് കരുതേണ്ടെന്നാണ് ശ്രീയുടെ കമന്റ്. ഇപ്പോള്‍ത്തന്നെ അദ്ദേഹം ആരോപണങ്ങളുടെ നടുക്കടലിലാണ് ശ്രീ വ്യക്തമാക്കുന്നു. ക്രിക്കറ്റ് വിവാദത്തില്‍പ്പെട്ട തന്നെ കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍നിന്നു മാറ്റിയ മുഖ്യമന്ത്രി ഇപ്പോള്‍ വിവാദത്തിന്റെ നടുക്കാണെന്ന് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. തന്നെ മാറ്റാന്‍ സര്‍ക്കാര്‍ ഒറ്റക്കെട്ടായാണ് തീരുമാനിച്ചതെങ്കിലും ഇപ്പോള്‍ വിവാദത്തില്‍പ്പെട്ട മുഖ്യമന്ത്രി എത്രനാള്‍ ആ കസേരയില്‍ ഇരിക്കുമെന്ന് വരുംകാലങ്ങളില്‍ അറിയാമെന്നും ശ്രീശാന്ത് പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശ്രീശാന്ത്.
അലന്‍ ഡൊണാള്‍ഡിന്റെ ശൈലി അനുകരിച്ചായിരുന്നു കളിക്കുമ്പോള്‍ തൂവാലയടക്കമുള്ളവ ഉപയോഗിച്ചിരുന്നത്. അതിന് മറ്റു ലക്ഷ്യങ്ങളുണ്ടായിരുന്നില്ല. തന്നെ അറസ്റ്റ്‌ചെയ്തതുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകളാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. ഇന്ത്യന്‍ ടീമിന്റെ പുതിയ ക്യാപ്റ്റന്‍മാര്‍ തന്നെക്കാളും അഗ്രസീവാണ്. പക്ഷേ അതേക്കുറിച്ച് ആരും സംസാരിക്കുന്നില്ല.
തിഹാര്‍ ജയിലില്‍ കഴിഞ്ഞ നാളുകള്‍ മറക്കാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തിനുവേണ്ടി രണ്ടു ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നുവെന്ന പരിഗണനപോലും ഉണ്ടായില്ല. ജയിലിലെ ഡോര്‍മെറ്ററിയില്‍ കൊലപാതകികളുടെയും ബലാത്സംഗക്കാരുടെയും കൂടെയായിരുന്നു ആദ്യദിവസങ്ങള്‍.വിലക്ക് നീക്കാന്‍ നാളെ ബിസിസിഐ പ്രസിഡന്റിനെ നേരില്‍ക്കണ്ട് കത്തു നല്‍കും. കെസിഎ പ്രസിഡന്റ് ടി സി മാത്യുവും കൂടെവരാമെന്ന് അറിയിച്ചിട്ടുണ്ട്. സമീപഭാവിയില്‍ നടക്കുന്ന ബിസിസിഐ യോഗത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എത്രയും പെട്ടെന്ന് ക്രിക്കറ്റ് കരിയറിലേക്ക് തിരിച്ചുവരാനാവുമെന്നും പ്രതീക്ഷയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha