ഓസ്ട്രേലിയ എയ്ക്ക് പത്ത് വിക്കറ്റ് ജയം, പരമ്പര ഓസീസിന്
ഇന്ത്യ എ ടീമും ഓസ്ട്രേലിയ എ ടീമും തമ്മിലുള്ള അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയെ ഓസീസ് മുട്ടുകുത്തിച്ചു. ആധിലകാരികമായ പത്ത് വിക്കറ്റിന്റെ ജയമാണ് ഓസ്ട്രേലിയ എ ടീം സ്വന്തമാക്കിയത്. ജയിക്കാന്‍ 61 റണ്‍സ് മാത്രം വേണ്ടിയിരുന്ന ഓസീസ് എ 6.1 ഓവറില്‍ ലക്ഷ്യം മറികടന്നു.
ഓസീസിനായി നായകന് ഉസ്മാന് കവാജ 41 റണ്‍സും, കാമറോണ്‍ ബാന്‍ക്രോഫ്റ്റ് 21 റണസും നേടി. ഇതോടെ രണ്ടു മത്സരങ്ങളുടെ പരമ്പര 10 ഓസീസ് നേടി. ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.
ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 274 റണ്‍സില്‍ അവസാനിച്ചിരുന്നു. 267/6 എന്ന നിലയില്‍ അവസാനദിനം തുടങ്ങിയ ഇന്ത്യയുടെ അവസാന നാലു വിക്കറ്റുകള്‍ ഏഴ് റണ്‍സ് എടുക്കുന്നതിനിടെ ഓസീസ് ബൗളര്‍മാര്‍ പിഴുതു. നാല് വിക്കറ്റ് വീതം വീഴ്ത്തിയ ഗുരീന്ദര്‍ സന്ധു, സ്റ്റീവ് ഒകേഫീ എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്.
ഇന്ത്യന്‍ ടെസ്റ്റ് നായകന് വിരാട് കോഹ്ലിയും മത്സരത്തില്‍ ഗ്രൗണ്ടിലിറങ്ങിയിരുന്നു ആദ്യ ഇന്നിങ്സില്‍ 16 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 45 റണ്‍സും മാത്രം നേടാനാണ് കോഹ്ലിക്ക് സാധിച്ചത്.
59 റണ്‍സ് നേടിയ അഭിനവ് മുകുന്ദാണ് ഇന്ത്യന്‍ ഇന്നിങ്സിലെ ടോപ്പ് സ്കോറര്‍. ആദ്യ ഇന്നിങ്സില്‍ 214 റണ്‍സിന്റെ ലീഡ് വഴങ്ങിയാണ് ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ ബാറ്റിങിനിറങ്ങിയത്. സ്കോര്‍: ഇന്ത്യ ഒന്നാം ഇന്നിങ്സ് 135, രണ്ടാം ഇന്നിങ്സ് 274. ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് 349, രണ്ടാം ഇന്നിങ്സ് 62/0
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha