ഒത്തുകളിച്ചാല്‍ പത്ത് ലക്ഷം പിഴയും അഞ്ച് വര്‍ഷം തടവും; കായിക രംഗത്തെ തട്ടിപ്പുകള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമം വരുന്നു
കായിക രംഗത്തെ തട്ടിപ്പുകള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ബില്ലിന്റെ കരടിന് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അംഗീകാരം. വാതുവയ്പും ഒത്തുകളിയുമുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് അഞ്ചു വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയുമാണു ബില്ലിലെ പ്രധാന വ്യവസ്ഥ. പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കാനാണു ശ്രമം.
ദേശീയ കായിക സംഘടനകള്‍ക്കുള്ള പെരുമാറ്റച്ചട്ടവും ഇതിലുണ്ടാകും. കളിക്കാര്‍ക്കും പരിശീലകര്‍ക്കും ഒഫീഷ്യലുകള്‍ക്കും പെരുമാറ്റച്ചടം ബാധകമായിരിക്കും. കേന്ദ്ര കായിക സര്‍ക്കാരിന്റെ ഗ്രാന്റ് വാങ്ങാത്ത ബിസിസിഐയും നിയമത്തിനു കീഴില്‍ വരുമെന്നും കായിക മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
2000ലെ പ്രമാദമായ ഒത്തുകളി വിവാദത്തെ തുടര്‍ന്നാണ് ഇത്തരമൊരു നിയമത്തിന്റെ സാദ്ധ്യതകളെ കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇത്തരം തട്ടിപ്പുകള്‍ നേരിടാനുള്ള ശക്തമായ നിയമത്തിന്റെ അഭാവം അന്നു പലരും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, തുടര്‍ നടപടികളുണ്ടായില്ല.
ഐപിഎല്‍ ഒത്തുകളി കേസില്‍ മൂന്നു ക്രിക്കറ്റ് താരങ്ങളെ കുറ്റവിമുക്തരാക്കിയ വിധിയില്‍ പട്യാല ഹൗസ് കോടതിയും നിയമത്തിന്റെ അപര്യാപ്തത ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസ് മുകള്‍ മുദ്ഗല്‍ കമ്മിറ്റി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തെ വിമര്‍ശിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണു പുതിയ നിയമം കൊണ്ടുവരുന്നതു വേഗത്തിലാക്കാന്‍ കേന്ദ്ര കായിക മന്ത്രാലയം തീരുമാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha