ചെല്‍സിയെ തോല്‍പ്പിച്ച് ആഴ്‌സനല്‍ കമ്യൂണിറ്റി ഷീല്‍ഡ് കിരീടം നിലനിര്‍ത്തി
ചെല്‍സിയെ തോല്‍പ്പിച്ച് ആഴ്‌സനല്‍ കമ്യൂണിറ്റി ഷീല്‍ഡ് കിരീടം നിലനിര്‍ത്തി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഗണ്ണേഴ്‌സിന്റെ ജയം. കളിയുടെ 24ാം മിനിറ്റില്‍ അലക്‌സ് ഓക്സ്ലാഡെ ചേമ്പര്‍ലെയ്‌നാണ് നിര്‍ണായകഗോള്‍ നേടിയത്. 14ാംവട്ടമാണ് ആഴ്‌സനല്‍ കിരീടം നേടുന്നത്. ഹോസെ മൗറീന്യോ പരിശീലിപ്പിച്ച ചെല്‍സിക്കെതിരെ ആഴ്‌സന്‍ വെങ്ങറുടെ കീഴില്‍ ആഴ്‌സനല്‍ നേടുന്ന ആദ്യ ജയമാണിത്. 14ാം മത്സരത്തിലാണ് വെങ്ങറുടെ ടീമിന് ജയം നേടാന്‍ കഴിയുന്നത്.
507 മിനിറ്റ് നീണ്ട ഗോള്‍വരള്‍ച്ചയ്ക്ക് വിരാമമിട്ടാണ് ചേമ്പര്‍ലെയ്ന്‍ ആഴ്‌സനലിനായി ചെല്‍സി വല കുലുക്കിയത്. 2013ല്‍ വാല്‍ക്കോട്ടാണ് ഇതിന് മുമ്പ് ചെല്‍സിക്കെതിരെ ഗോള്‍ നേടിയത്. ഇത്തവണ വാല്‍ക്കോട്ട് വലതുവിങ്ങിലേക്ക് നല്‍കിയ പാസില്‍ ചെല്‍സി പ്രതിരോധനിരക്കാരന്‍ അസ്പിക്യൂട്ടയെ വെട്ടിച്ച് ചേമ്പര്‍ലെയ്ന്‍ തൊടുത്ത ഇടങ്കാലന്‍ ഷോട്ട് രണ്ട് പ്രതിരോധനിരക്കാരുടെ ഇടയിലൂടെയാണ് ചെല്‍സി ഗോള്‍ വലകുലുക്കിയത്.
ഇരു ടീമുകളും 451 ശൈലിയിലാണ് കളിച്ചത്. ആഴ്‌സനല്‍ തിയോ വാല്‍ക്കോട്ടിനെ ഏക സ്‌്രൈടക്കറാക്കിയപ്പോള്‍ ചെല്‍സി ലോയിക് റെമിയെയാണ് ഗോളടിക്കാനുള്ള ചുമതലയേല്‍പ്പിച്ചത്. മധ്യനിരയില്‍ അഞ്ച് പേരെ ഇരുടീമുകളും അണിനിരത്തി. പന്ത് കൈവശം വെക്കുന്നതില്‍ ചെല്‍സി മുന്‍തൂക്കം നേടിയപ്പോള്‍ കൂടുതല്‍ ആക്രമണം നടത്തിയതും ഗോളവസരം സൃഷ്ടിച്ചതും ആഴ്‌സനലായിരുന്നു. ചെല്‍സി ഗോള്‍കീപ്പര്‍ തിയോ കുര്‍ട്ടോയുടെ മിന്നുന്ന രണ്ട് സേവുകളാണ് ആഴ്‌സനലിന്റെ വിജയമാര്‍ജിന്‍ കൂട്ടാതിരുന്നത്.
ദീര്‍ഘകാലം ചെല്‍സിയുടെ ഗോള്‍വല കാത്ത പീറ്റര്‍ ചെക്ക് ഇത്തവണ ആഴ്‌സനല്‍ ഗോള്‍കീപ്പറായാണ് കളിച്ചത്. ആദ്യപകുതിയില്‍ ഗോള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മികച്ച അവസരങ്ങള്‍ ഇരുടീമുകള്‍ക്കും കുറവായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ലീഡ് വര്‍ധിപ്പിക്കാന്‍ ആഴ്‌സനലും സമനിലയ്ക്കായി ചെല്‍സിയും പൊരുതിയതോടെ കളിക്ക് ആവേശം കൂടി. 60ാം മിനിറ്റില്‍ ചെല്‍സി താരം ഫാബ്രിഗാസും 66ാം മിനിറ്റില്‍ ആഴ്‌സനലിന്റെ പകരക്കാരന്‍ ഒളിവര്‍ ഗിറൗഡും മികച്ച അവസരം നഷ്ടപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha