ശ്രീലങ്കന്‍ പര്യടനത്തിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലനം തുടങ്ങി
ശ്രീലങ്കന്‍ പര്യടനത്തിനു മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കൊളംബോയില്‍ പരിശീലനം തുടങ്ങി. ശ്രീലങ്കന്‍ ബോര്‍ഡ് ഇലവനെതിരേ വ്യാഴാഴ്ച മുതല്‍ നടക്കുന്ന ദ്വിദിന സന്നാഹ മത്സരത്തോടെയാണ് ഇന്ത്യയുടെ പര്യടനം തുടങ്ങുക. മഴ മൂലം ഗ്രൗണ്ടിലിറങ്ങിയുള്ള പരിശീലനം നടന്നില്ല.
നാഷണല്‍ ക്രിക്കറ്റ് ക്ലബിലെ ഇന്‍ഡോറിലായിരുന്നു ബാറ്റ്‌സ്മാന്‍മാര്‍ കൂടുതല്‍ സമയവും പരിശീലനം നടത്തിയത്. ബൗളര്‍മാര്‍ താമസിക്കുന്ന ഹോട്ടലില്‍ തന്നെ കഴിഞ്ഞു കൂടി. ഇടയ്ക്ക് ഹോട്ടലിലെ ജിംനേഷ്യത്തില്‍ പതിവ് പരിശീലനം മാത്രം നടത്തി. പുതുതായി നിയമിച്ച ഫിസിയോതെറാപ്പിസ്റ്റ് പാട്രിക് ഫര്‍ഹാറ്റും ട്രെയ്‌നര്‍ ശങ്കര്‍ ബസുവും താരങ്ങളുടെ കൂടെയുണ്ടായിരുന്നു.
തിങ്കളാഴ്ച വൈകിട്ടാണ് ടീം ഇന്ത്യ ചെന്നൈയില്‍നിന്നു വിമാന മാര്‍ഗം കൊളംബോയിലെത്തിയത്. നായകന്‍ വിരാട് കോഹ്ലിയും സംഘവും ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി തീവ്ര ബാറ്റിങ് പരിശീലനം നടത്തി. അഞ്ച് ബൗളര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന കോഹ്ലിയുടെ നിലപാട് ബാറ്റ്‌സ്മാന്‍മാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം നല്‍കുമെന്ന് ഓപ്പണിങ് ബാറ്റ്‌സ്മാന്‍ മുരളി വിജയ് പറഞ്ഞു.
ഒന്നാം ടെസ്റ്റ് 12 മുതല്‍ ഗാളില്‍ നടക്കും. കൊളംബോയില്‍ 20 മുതലാണ് രണ്ടാം ടെസ്റ്റ്. മൂന്നാം ടെസ്റ്റ് 28 മുതല്‍ കൊളംബോയില്‍ തന്നെ നടക്കും. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഇന്ത്യക്ക് ലങ്കയില്‍ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ നേടാനായിട്ടില്ല. അതേ സമയം ടീം ഇന്ത്യയുടെ കോച്ചിങ് സ്റ്റാഫിനെ കുറിച്ചു വ്യക്തത കൈവന്നിട്ടില്ല.
ടീം ഡയറ്കടര്‍ രവി ശാസ്ത്രി ശനിയാഴ്ചയേ ലങ്കയിലെത്തു. ശാസ്ത്രിയുടെ സഹായികളായ ബി. അരുണ്‍ (ബൗളിങ് കോച്ച്), ആര്‍. ശ്രീധര്‍ (ഫീല്‍ഡിങ് കോച്ച്), സഞ്ജയ് ബാംഗര്‍ (ബാറ്റിങ് കോച്ച്) എന്നിവരുടെ കരാര്‍ നീട്ടികൊടുക്കാത്തതും ആശങ്കയുണ്ടാക്കുന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha