ഐ.പി.എല്‍: മുദ്ഗല്‍ റിപ്പോര്‍ട്ടിലെ പേരുകള്‍ വെളിപ്പെടുത്താനാവില്ലെന്ന് സുപ്രീംകോടതി
ഐ.പി.എല്‍ ഒത്തുകളിയില്‍ ബന്ധമുണ്ടെന്ന് ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റി കണ്ടെത്തിയതായിപ്പറയുന്ന കളിക്കാരുടെ പേരുകള്‍ വെളിപ്പെടുത്താനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പേരുകള്‍ ജസ്റ്റിസ് ആര്‍.എം.ലോധ ചെയര്‍മാനായ സമിതിക്ക് നല്‍കണമെന്ന ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്റെ ആവശ്യം ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ച് തള്ളുകയും ചെയ്തു.
ഐ.പി.എല്‍. വാതുവെപ്പ് കേസ്സില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം ലീഡര്‍ ഗുരുനാഥ് മെയ്യപ്പനെയും രാജസ്ഥാന്‍ റോയല്‍സ് ടീം ഉടമയായിരുന്ന രാജ് കുന്ദ്രയേയും ആജീവനാന്തം വിലക്കിയത് ലോധ സമിതിയായിരുന്നു. കൂടാതെ ചെന്നൈ, രാജസ്ഥാന്‍ ടീമുകളെ രണ്ടുവര്‍ഷത്തേക്ക് സമിതി വിലക്കുകയും ചെയ്തു. ബി.സി.സി.ഐയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാനും ക്രിക്കറ്റിന്റെ വിശ്വാസ്യത വീണ്ടെടുക്കാനും എന്തൊക്കെ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരണമെന്ന് പഠിച്ചു വരികയാണ് ലോധ സമിതി. അതിനാല്‍ തന്നെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇപ്പോഴത്തെ സ്ഥിതി എങ്ങനെയാണെന്ന് മനസിലാക്കുന്നതിനും കൂടിയാണ് പേരുകള്‍ പുറത്ത് വിടണമെന്ന് ആവശ്യപ്പെടുന്നതെന്നും ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha