ആഷസ് പരമ്പരയോടെ മൈക്കല്‍ ക്‌ളാര്‍ക്ക് വിരമിക്കുന്നു
ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇന്നിംഗ്‌സ് തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ ആസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്‌ളാക്ക് വിരമിക്കല്‍ പ്രഖ്യാപനം നടത്തി. പരമ്പയില്‍ ശേഷിക്കുന്ന അഞ്ചാം ടെസ്റ്റ് കൂടി കളിച്ച ശേഷമാകും അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പുക്കുകയെന്ന് ക്‌ളാര്‍ക്ക് വ്യക്തമാക്കി. ഇംഗ്‌ളണ്ടിനും ആസ്‌ട്രേലിയയ്ക്കും അഭിമാന പോരാട്ടമായ ആഷസില്‍ കനത്ത തിരിച്ചടിയാണ് ഓസീസ് നേരിട്ടത്. നാലില്‍ മൂന്ന് മത്സരങ്ങളിലും തോറ്റ കംഗാരുക്കള്‍ ആസ്‌ട്രേലിയന്‍ മാദ്ധ്യമങ്ങളുടെ രൂക്ഷ ആക്ഷേപങ്ങള്‍ക്ക് വിധേയമായിരിക്കുകയാണ്. ഇതിനിടെയാണ് തോല്‍വിയുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നതിന് സമാനമായി നായകന്‍ ക്‌ളാര്‍ക്കിന്രെ വിരമിക്കല്‍ പ്രഖ്യാപനമുണ്ടായത്. ഈ വര്‍ഷം മാര്‍ച്ചില്‍ അവസാനിച്ച ലോകകപ്പോടെ ഏകദിന മത്സരങ്ങളില്‍ നിന്നും ക്‌ളാര്‍ക്ക് വിരമിച്ചിരുന്നു.
2004 ഒക്ടോബറില്‍ ഇന്ത്യയ്‌ക്കെതിരെയായിരുന്നു കഌര്‍ക്കിന്റെ ടെസ്റ്റ് അരങ്ങേറ്റം. 114 ടെസ്റ്റ് മത്സരങ്ങളിലായി 28 സെഞ്ച്വറികളും 27 അര്‍ദ്ധ സെഞ്ച്വറികളും അടക്കം ഇതുവരെ സമ്പാദിച്ചത് 8628 റണ്‍സ്. 2011ല്‍ റിക്കി പോണ്ടിംഗ് പിന്‍മാറ്റത്തോടെയാണ് ക്‌ളാര്‍ക്ക് ഓസീസിന്റെ സ്ഥിരം നായകനായത്. ക്യാപ്റ്റന്രെ തൊപ്പിയണിഞ്ഞത് 46 ടെസ്റ്റുകളില്‍. 23 ജയം. 16 തോല്‍വി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha