പരിശീലകന്‍ ആരാകും? ശാസ്ത്രി തന്നെ വേണമെന്ന് കൊഹ്‌ലിയും സംഘവും
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍ ആരാകും എന്താണ് കായിക ലോകം ആകാക്ഷയോടെ കാത്തിരിക്കുന്നത്. മുന്‍ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൌരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന ഹൈപവര്‍ കമ്മിറ്റിയുടെ ശിപാര്‍ശയനുസരിച്ചാകും പുതിയ പരിശീലകന്റെ നിയമനമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ള ബിസിസിഐ തീരുമാനം വൈകുന്നതിനു പിന്നിലെ കാരണമായി ചൂണ്ടിക്കാണിക്കുന്നത് മൂവര്‍ സംഘം ഇതുവരെയായും ഒരു പേര് നിര്‍ദേശിച്ചിട്ടില്ലെന്നതാണ്.
എന്നാല്‍ ഇപ്പോള്‍ ടീം ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന മുന്‍ നായകന്‍ കൂടിയായ രവിശാസ്ത്രിയുടെ സേവനം അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി 20 ലോകകപ്പ് വരെയെങ്കിലും തുടരണമെന്നാണ് നായകന്‍ വിരാട് കൊഹ്‌ലി ഉള്‍പ്പെടെയുള്ള താരങ്ങളുടെ ആഗ്രഹം, ഇക്കാര്യം അവര്‍ ബിസിസിഐയെ അറിയിച്ചുള്ളതായാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഈ സാഹചര്യത്തില്‍ കളിക്കാരുമായി ഒരു ധാരണയില്‍ ബിസിസിഐ എത്താത്തിടത്തോളം കാലം പുതിയ പരിശീലകനെ സംബന്ധിച്ച യാതൊരു നിര്‍ദേശവും മൂവര്‍ സംഘത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകാനിടയില്ല. കളിക്കാരുടെ ആവശ്യം കൂടി കണക്കിലെടുത്ത് അടുത്ത ട്വന്റി20 ലോകകപ്പ് വരെ നിലവിലുള്ള സംവിധാനം തുടരാന്‍ ബിസിസിഐ നിര്‍ബന്ധിതരായാലും അത്ഭുതപ്പെടാനില്ല. ശാസ്ത്രിക്ക് അനുകൂലമായി ടെസ്റ്റ് നായകന്‍ വിരാട് കൊഹ്ലിയും ഏകദിന നായകന്‍ ധോണിയും നേരത്തെ തന്നെ പരസ്യമായി രംഗതെത്തിയിരുന്നു.
കളിക്കാരില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കുന്നതിലും ഒരുതരം ഉറപ്പ് അവരില്‍ ഉണ്ടാകുന്നതിലും ഡയറക്ടറെന്ന നിലയില്‍ ശാസ്ത്രിയുടെ സംഭാവന അമൂല്യമാണെന്നും ഇന്ത്യയെ പോലൊരു യുവ ടീമിന് ഇന്നത്തെ സാഹചര്യത്തില്‍ ഇതാണ് ആവശ്യമെന്നും കൊഹ്‌ലി അഭിപ്രായപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha