ശ്രീശാന്തിനെതിരെ ബി.സി.സി.ഐ നടപടി വൈകും
വാതുവെപ്പില്‍ പ്രതിയായ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ ബി.സി.സി.ഐ നടപടി ഉടനുണ്ടാകില്ല. ശ്രീശാന്തിനും മറ്റുള്ളവര്‍ക്കും എതിരായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാലാണ് തിടുക്കത്തില്‍ നടപടി വേണ്ടെന്ന് തീരുമാനിച്ചത്. കളിക്കാര്‍ക്കെതിരായ ആരോപണത്തെക്കുറിച്ച് ബി.സി.സി.ഐ കീഴിലുള്ള ആന്റി കറപ്ഷന്‍ സെക്യൂരിറ്റി യൂണിറ്റ് അന്വേഷണം നടത്തുന്നുണ്ട്. ഇവരുടെ അന്വേഷണം പൂര്‍ത്തിയാകാത്ത പശ്ചാത്തലത്തില്‍ കൂടിയാണ് നടപടി വൈകുന്നത്.
രാജസ്ഥാന് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്, അജിത് ചാണ്ടില തുടങ്ങിയവരെയാണ് ഐ.പി.എല്‍ വാതുവെപ്പിന്റെ പേരില്‍ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ മോക്കയും ചുമത്തിയിരുന്നു.
https://www.facebook.com/Malayalivartha