തോല്‍പ്പിച്ചത് ഭാര്യമാര്‍; ഓസ്ട്രേലിയന്‍ താരങ്ങള്‍ വിയര്‍ക്കുന്നു
ഇംഗ്ലണ്ടിനെതിരായ ആഷസ് മത്സരം ദാരുണമായി ഓസ്ട്രേലിയ പരാജയപ്പെടാന്‍ കാരണം താരങ്ങളുടെ ഭാര്യമാരുടെ സാനിധ്യമാണെന്ന് ആരോപണം. ചില മാധ്യമങ്ങള്‍ ഇക്കാര്യം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് കടുത്ത മറുപടിയുമായി എത്തിയിരിക്കുകയാണ് ഓസീസ് താരങ്ങള്‍.
മാധ്യമങ്ങളുടെ വിമര്‍ശനങ്ങള്‍ ചവിറ്റുകൊട്ടയില്‍ തള്ളണമെന്ന് നായകന് മൈക്കിള്‍ ക്ലാര്‍ക്ക് പറഞ്ഞു. കുടുംബത്തിനൊപ്പം സമയം ചിലവഴിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ കളിക്കളത്തിലെ പ്രകടനം മാത്രം പരിശോധിച്ചാല്‍ മതിയെന്നും ഓസീസ് പേസര്‍ മിച്ചല്‍ ജോണ്സന് പറഞ്ഞു.
അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ 31ന് ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha