ശ്രീലങ്ക 183ന് പുറത്ത്; അശ്വിന് 6 വിക്കറ്റ്: ഇന്ത്യ 2ന് 128
ഗാല്‍-ല്‍ നടക്കുന്ന ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ശ്രീലങ്ക ഒന്നാം ഇന്നിങ്‌സില്‍ 183 റണ്‍സിന് എല്ലാവരും പുറത്തായി. 46 റണ്‍സ് മാത്രം വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തിയ ആര്‍. അശ്വിനാണ് ലങ്കയെ തകര്‍ത്തത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്ക തകര്‍ച്ചയോടെയായിരുന്നു തുടങ്ങിയത്. പതിനഞ്ച് റണ്‍സെടുക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരും പവലിയനില്‍ മടങ്ങിയെത്തി. ആ തകര്‍ച്ചയില്‍ നിന്ന് ലങ്കന്‍ ബാറ്റിങ് നിരക്ക് ഉയര്‍ത്തെഴുനേല്‍ക്കാനും കഴിഞ്ഞില്ല. 64 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഏയ്ഞ്ചലോ മാത്യൂസും 59 റണ്‍സെടുത്ത ചന്ദിമലും മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്.
മറുപടി ബാറ്റിങ് തുടങ്ങിയ ഇന്ത്യ ഒന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് എടുത്തിട്ടുണ്ട്. 53 റണ്‍സോടെ ധവാനും 45 റണ്‍സോടെ വിരാട് കോഹ്‌ലിയുമാണ് ക്രീസിലുള്ളത്. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ഇരുവരും ചേര്‍ന്ന് ഇതുവരെ 24.3 ഓവറില്‍ 100 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കെ.എല്‍. രാഹുല്‍(ഏഴ്), രോഹിത് ശര്‍മ(ഒന്‍പത്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
മൂന്ന് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരേയും ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി. ഹര്‍ഭജനും അശ്വിനും അമിത് മിശ്രയക്കുമൊപ്പം ഇഷാന്ത് ശര്‍മയും വരുണ്‍ ആരോണും ടീമില്‍ ഇടംപിടിച്ചു.
വിരാട് കോഹ്!ലി ക്യാപ്റ്റനായ ശേഷമുള്ള സമ്പൂര്‍ണ പരമ്പര കൂടിയാണിത്. ജയിച്ചാല്‍ ഐസിസി ടെസ്റ്റ് റാങ്കിങിലും ഇന്ത്യയ്ക്ക് മുന്നേറാം. 1993ല്‍ ആണ് ഇന്ത്യ അവസാനമായി ശ്രീലങ്കയില്‍ ടെസ്റ്റ് പരമ്പര ജയിച്ചത്. ലങ്കയുടെ ഇതിഹാസ താരം കുമാര്‍ സംഗകാരയുടെ വിരമിക്കല്‍ പരമ്പര കൂടിയാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha